സഭയിലെ വൈവിധ്യങ്ങളുടെ ധന്യത ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
"ക്രൈസ്തവസമൂഹങ്ങൾക്കുള്ളിലെ വിവിധങ്ങളായ സിദ്ധികൾ തിരിച്ചറിയാനും, കത്തോലിക്കാസഭയിലെ വിവിധ ആചാരപാരമ്പര്യങ്ങളുടെ ശ്രേഷ്ഠത കണ്ടെത്താനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതിനായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം" എന്ന് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ജനുവരി രണ്ട് ചൊവ്വാഴ്ചയാണ് സഭയിലെ വൈവിധ്യങ്ങൾ തിരിച്ചറിയാൻ വേണ്ടി പ്രാർത്ഥിക്കാൻ ഏവരോടും ട്വിറ്ററിലൂടെ പാപ്പാ ആവശ്യപ്പെട്ടത്. #ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether), #പ്രാർത്ഥനാനിയോഗം (#PrayerIntention), #പ്രാർത്ഥിക്കാനായി ക്ലിക്ക് ചെയ്യുക (#ClickToPray) തുടങ്ങിയ ഹാഷ്ടാഗുകളോടെയായിരുന്നു പാപ്പായുടെ സന്ദേശം.
EN: Let us #PrayTogether that the Spirit may help us recognize the gift of the different charisms within the Christian communities, and to discover the richness of different ritual traditions within the Catholic Church. #PrayerIntention #ClickToPray
IT: #PreghiamoInsieme perché lo Spirito aiuti a riconoscere il dono dei diversi carismi dentro le comunità cristiane e a scoprire la ricchezza delle differenti tradizioni rituali in seno alla Chiesa Cattolica. #IntenzionediPreghiera #ClicktoPray
5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
സഭയുടെ ഉള്ളിലെ വൈവിധ്യങ്ങളെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനും വളർത്താനുമുള്ള സന്ദേശമാണ് പാപ്പാ ഇതുവഴി നൽകിയത്. ഈയൊരു നിയോഗത്തോടെ പ്രാർത്ഥിക്കാൻ, കഴിഞ്ഞ ദിവസം പുറത്തുവിട്ട തന്റെ വീഡിയോ സന്ദേശത്തിലൂടെയും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: