തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ  (Vatican Media)

ആദ്ധ്യാത്മികപ്രതിസന്ധികൾ വളർച്ചയിലേക്ക് നയിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ആദ്ധ്യാത്മികപ്രതിസന്ധികളുമായി ബന്ധപ്പെട്ട് ജനുവരി 3 ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

"നമ്മെ തളച്ചിടുന്ന ദുഷ്പ്രവണതകളെ സൂക്ഷ്മമായി പരിശോധിക്കാനും, നമ്മിൽ പൂവിടാൻ സാധ്യതയുള്ള പുണ്യങ്ങളിലേക്ക് ദൈവകൃപയിലൂടെ നടക്കാനും, അതുവഴി നമ്മുടെ ജീവിതത്തിലേക്ക് പരിശുദ്ധാത്മാവിന്റെ വസന്തകാലം കൊണ്ടുവരാനും, ആദ്ധ്യാത്മിക പോരാട്ടം സഹായിക്കുന്നു" എന്ന് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. #പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടി ജനുവരി 3 ബുധനാഴ്ചയാണ് പാപ്പാ ഇങ്ങനെയൊരു സന്ദേശം ട്വിറ്ററിൽ കുറിച്ചത്.

വത്തിക്കാനിൽ പതിവുപോലെ ഈ ബുധനാഴ്ചയും പൊതുകൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ആദ്ധ്യാത്മികജീവിതവുമായി ബന്ധപ്പെടുത്തി ആളുകൾക്ക് ഉദ്‌ബോധനം നൽകിയതിനുപിന്നാലെയാണ് ട്വിറ്ററിലൂടെ ഇത്തരമൊരു സന്ദേശം ആവർത്തിച്ചത്.

EN: Spiritual combat leads us to closely examine the vices that chain us and to walk in God's grace towards the virtues that can bloom within us, bringing the spring of the Spirit into our lives. #GeneralAudience

IT: Il combattimento spirituale ci conduce a guardare da vicino quei vizi che ci incatenano e a camminare, con la grazia di Dio, verso quelle virtù che possono fiorire in noi, portando la primavera dello Spirito nella nostra vita. #UdienzaGenerale

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2024, 16:09