പാപ്പാ : നമ്മുടെ ഹൃദയങ്ങൾ നന്ദിയാലും പ്രത്യാശയാലും നിറയട്ടെ

പരമ്പരാഗതമായി വി. പത്രോസിന്റെ ബസിലിക്കയിൽ നടക്കാറുള്ള വർഷാവസാനത്തിലെ ദൈവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ഒന്നാം സന്ധ്യാപ്രാർത്ഥനയിലും സഭയുടെ ആഘോഷപൂർവ്വമായ നന്ദി പ്രകടനം വ്യക്തമാക്കുന്ന സ്തോത്ര ഗീതാലാപനത്തിലും പരിശുദ്ധ പിതാവ് അദ്ധ്യക്ഷപദം അലങ്കരിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

6500 ഓളം വരുന്ന വിശ്വാസികൾ ബസിലിക്കയ്ക്കുള്ളിലും അനേകായിരങ്ങൾ ബസിലിക്കയ്ക്ക് പുറത്തും ഒത്തുചേർന്ന വർഷാവസാന ആഘോഷത്തിൽ പരിശുദ്ധ പിതാവ് സന്ദേശം നൽകി.

നന്ദിയേയും പ്രത്യാശയേയും കുറിച്ചും ലോകം കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഇവ രണ്ടും ജീവിക്കാൻ വിശ്വാസം എങ്ങനെയാണ് നമ്മെ സഹായിക്കുന്നതെന്നുമാണ് പരിശുദ്ധ പിതാവ് തന്റെ വചനപ്രഘോഷണത്തിൽ വിശദീകരിച്ചത്. “സമയത്തെയും ജീവിതത്തെയും കന്യക മറിയത്തിൽ നിന്ന് മാംസം ധരിച്ച ദൈവമായ യേശുക്രിസ്തുവിലുള്ള വിശ്വാസം ഒരു പുതിയ രീതിയിൽ അനുഭവിക്കാനും” ദൈവത്തോടു നന്ദിയുള്ളവരും ഭാവിയെ സംതൃപ്തിയുടേയും ശുഭപ്രതീക്ഷയുടേയും അപ്പുറത്തുള്ള പ്രത്യാശയോടെയും കാണുന്നതിന് പ്രാപ്തരാക്കുന്നതുകൊണ്ടാണ് എന്ന് പാപ്പാ അറിയിച്ചു.

കലണ്ടറിലെ അവസാന രാത്രിയിൽ ഭൂരിപക്ഷം പേരും പ്രകടിപ്പിക്കുന്ന കൃതജ്ഞതയിൽ പലപ്പോഴും ദൈവത്തോടും സഹോദരരോടുള്ള ബന്ധമെന്ന അത്യാവശ്യ ഘടകം ഇല്ലാതെ പോകുന്നത് പാപ്പാ ചൂണ്ടിക്കാണിച്ചു. ഈ സന്ധ്യാപ്രാർത്ഥന അതിന്റെഔന്നത്യത്തിൽ എത്തിക്കുന്ന സ്തോത്രഗീതത്തിൽ പ്രകടമാകുന്ന സ്തുതിയും, അത്ഭുതവും നന്ദിയും വരുന്നത് വിശ്വാസത്താൽ പ്രചോദിതമായ കർത്താവിന്റെ പിറവിയുടെ ആഘോഷത്തിലും മറിയത്തിൽ നിന്നുള്ള പാഠം പഠിക്കലിലുമാണ്.

ദൈവത്തിന്റെ അമ്മ എന്ന അത്ഭുതകരമായ അനുഭവത്തിന്റെ ആഴം അറിഞ്ഞ മറിയത്തിന്റെ ഹൃദയത്തിൽ നിറഞ്ഞ അനന്തമായ കൃതജ്ഞയെക്കുറിച്ച് ധ്യാനിക്കുന്നതോടൊപ്പം, യൗസേപ്പിനൊപ്പം കുഞ്ഞു വന്നയിടത്തെക്കുറിച്ചറിയുമ്പോഴും അവന്റെമാനുഷികാവശ്യങ്ങൾ പരിഗണിക്കേണ്ടി വരും എന്നത്  ചിന്തിക്കേണ്ട വിഷയമാണെന്ന് പാപ്പാ പറഞ്ഞു.

സഭ കൃതജ്ഞത മാത്രമല്ല പ്രത്യാശയും പഠിക്കുന്നത് പ്രത്യാശയുടെ നിറകുടമായ കൃപ നിറഞ്ഞ മറിയത്തിൽ നിന്നാണ്. ഇത് വെറും ശുഭപ്രതീക്ഷ മാത്രമല്ല മറിച്ച് തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തിലുള്ള വാശ്വാസമാണ്. അത് നമ്മൾ സഞ്ചരിക്കുന്ന സമയത്തിന്റെ വ്യാപ്തി പ്രകടമാക്കുന്ന പ്രത്യാശയുടെ രൂപമെടുക്കുന്ന വിശ്വാസമാണ്. അങ്ങനെ ക്രൈസ്തവൻ മറിയത്തെപ്പോലെ പ്രത്യാശയുടെ തീർത്ഥാടകനാണ്.

2025ൽ വരുന്ന ജൂബിലിയുടെ വിഷയവും പാപ്പാ ഓർമ്മിച്ചു. “പ്രത്യാശയുടെ തീർത്ഥാടകർ" എന്ന വിഷയം ജൂബിലിയുടെ ആപ്തവാക്യമാകുമ്പോൾ റോമ നഗരം “പ്രത്യാശയുടെ നഗര” മാകാൻ സഭയും പൗരസമൂഹവും ഒരുമിച്ച് നല്ല സാക്ഷികളായിക്കൊണ്ട് തയ്യാറാകട്ടെ എന്ന പ്രത്യാശയും പാപ്പാ പങ്കുവച്ചു. ആ സാക്ഷ്യം എല്ലാറ്റിലുമുപരിയായി ജീവിത രീതിയിലും, ധാർമ്മികവും ആത്മീയവുമായ നമ്മുടെ സഹവാസത്തിന്റെ ഗുണനിലവാരത്തിലായിരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വി. പത്രോസിന്റെ ബസിലിക്ക സന്ദർശിക്കുന്ന എല്ലാ രാഷ്ട്രങ്ങളിലും,സംസ്കാരങ്ങളിലും മതങ്ങളിൽ നിന്നുള്ളവരേയും നന്നായി സ്വാഗതം ചെയ്യുന്നതിലും ഭിന്നശേഷിക്കാർക്കും വൃദ്ധർക്കും റോമിന്റെ ചരിത്രപരവും സനാതനവുമായ ഭംഗി ആസ്വദിക്കാനും ഇടയാക്കുന്ന തരത്തിലാവണം എന്ന് പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. കൂടാതെ ജൂബിലി പോലുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട തീർത്ഥാടനത്തിലുണ്ടാകേണ്ട മുന്നൊരുക്കത്തെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു. അതു കൊണ്ടാന്ന് 2024 പ്രാർത്ഥനയ്ക്കായി സമർപ്പിച്ചിട്ടുള്ളത്. അതിൽ പരിശുദ്ധ അമ്മയ്ക്ക് നമ്മെ "യേശുവിലേക്ക് നോക്കി നമ്മുടെ ഓരോ ദിനവും, നിമിഷവും, പരിശ്രമവും സന്തോഷവും സങ്കടവും സംതൃപ്തിയും വെല്ലവിളികളും ജീവിക്കാനും എല്ലാം യേശുവിന്റെസാന്നിധ്യത്തിലും അവന്റെകയിലും, നന്ദിയോടും പ്രത്യാശയോടും കൂടെ  ജീവിക്കാൻ പഠിപ്പിക്കാൻ കഴിയും”  എന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2024, 15:56