ഒരുമയിൽ ഒരുമയിൽ  

ദൈവവചനം നമ്മെ കൂട്ടായ്മയിൽ വളരാൻ ക്ഷണിക്കുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: ദൈവവചനവും ക്രൈസ്തവൈക്യവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഐക്യം സംജാതമാകേണ്ടതിന് നാം പരസ്പരം ശ്രവിക്കുകയും സംഭാഷണത്തിലേർപ്പെടുകയും ചെയ്യേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു.

അനുവർഷം ജനുവരി 18-25 വരെ ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരം ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ചൊവ്വാഴ്ച  (16/01/24) “ദൈവവചനം”  (#WordOfGod) “ക്രൈസ്തൈവക്യം” ( #ChristianUnity) എന്നീ ഹാഷ്ടാഗുകളോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ദൈവവചനം നമ്മെ ആഹ്വാനം ചെയ്യുന്ന ഭാവാത്മക ചെയ്തികളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“#ദൈവവചനം നമ്മെ ക്ഷണിക്കുന്നത് സ്വയം അടച്ചുപൂട്ടാനൊ, നമുക്ക് തനിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതാനൊ അല്ല, മറിച്ച് ഒരുമിച്ച് വളരാനാണ്. നമുക്ക് പരസ്പരം ശ്രവിക്കുകയും സംഭാഷണത്തിലേർപ്പെടുകയും അന്യോന്യം തുണയേകുകയും ചെയ്യാം! #ക്രൈസ്തവൈക്യം.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La #ParoladiDio ci invita a non chiuderci, a non pensare di potercela fare da soli, ma a crescere insieme. Ascoltiamoci, dialoghiamo, sosteniamoci a vicenda! #UnitàdeiCristiani

EN: The #WordOfGod invites us not to close ourselves off or think that we can do it alone, but to grow together. Let us listen to each other, talk together, and support one another. #ChristianUnity

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2024, 13:58