മനുഷ്യാവകാശങ്ങളുടെ ആദരവ് സമാധാനത്തിന് മുൻവ്യവസ്ഥ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രത്യയശാസ്ത്ര കോളണിവാഴ്ചയ്ക്കും പിളർപ്പിനും നിദാനമാകുന്നതായ അവകാശങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങൾക്കെതിരെ പാപ്പാ മുന്നറിയിപ്പേകുന്നു.
ശനിയാഴ്‌ച (13/01/24) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ സമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതായ അവകാശങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ ഈ മുന്നറിയിപ്പേകിയത്.
പാപ്പാ ട്വിറ്ററിൽ കുറിച്ച സന്ദേശം ഇപ്രകാരമായിരുന്നു:
“സമാധാനത്തിന്, മനുഷ്യാവകാശങ്ങളുടെ സാർവ്വത്രിക പ്രഖ്യാപനത്തോടുള്ള ആദരവ് ആവശ്യമാണ്. ലിംഗ സിദ്ധാന്തത്തിൻറെ കാര്യത്തിലെന്നപോലെ, എല്ലായ്‌പ്പോഴും സ്വീകാര്യമല്ലാത്തതായ നൂതന അവകാശങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ സമാധാനം പരിപോഷിപ്പിക്കുന്നതിനുപകരം ഭിന്നിപ്പുളവാക്കുന്നതിലേക്കു നയിക്കുന്ന പ്രത്യയശാസ്ത്ര കോളണിവൽക്കരണങ്ങൾ സൃഷ്ടിക്കുകയാണു ചെയ്യുക.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La pace esige il rispetto della Dichiarazione Universale dei Diritti Umani. I tentativi di introdurre nuovi diritti, non sempre accettabili, producono colonizzazioni ideologiche che provocano divisioni anziché favorire la pace, come nel caso della teoria del gender.
EN: Peace requires respect for the Universal Declaration of Human Rights. Attempts to introduce new rights, which are not always acceptable, lead to instances of ideological colonization that create divisions rather than fostering peace, as in the case of gender theory.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: