തിരയുക

യുദ്ധ വേദിയിൽ ഉയരുന്ന ധൂമ പടലം യുദ്ധ വേദിയിൽ ഉയരുന്ന ധൂമ പടലം   (AFP or licensors)

യുദ്ധം ജീവനെടുക്കുന്ന മനുഷ്യവ്യക്തികളും ഭാവി കവർന്നെടുക്കപ്പെടുന്ന കുഞ്ഞുങ്ങളും !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം : യുദ്ധം എന്താണ് എന്ന് കാണണമെങ്കിൽ അതിന് ഇരകളായവരുടെ നയനങ്ങളിൽ നോക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധത്തിന് ഇരകളായിത്തീരുന്ന പൊതുജനത്തെ യുദ്ധത്തിൻറെ പാർശ്വ ഫലമായിട്ടല്ല, യാദൃശ്ചികമായി സംഭവിക്കുന്ന നാശമായിട്ടല്ല, പ്രത്യുത, മനുഷ്യവ്യക്തികളായിട്ടാണ് കാണേണ്ടതെന്ന് പാപ്പാ.

ചൊവ്വാഴ്ച  (02/01/24) “സമാധാനം” (#Peace) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത രണ്ടു ട്വിറ്റർ സന്ദേശങ്ങളിലൊന്നിലാണ് ഫ്രാൻസീസ് പാപ്പാ യുദ്ധത്തിന് ഇരകളായിത്തീരുന്നവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“യുദ്ധത്തിന് ഇരകളായിത്തീരുന്ന പൗരജനം "പാർശ്വ നാശനഷ്ടം" അല്ല. പേരുകളും കുടുംബപ്പേരുകളുമുള്ള പുരുഷന്മാരും സ്ത്രീകളുമാണ് ജീവൻ ഇല്ലാത്തവരായിത്തീരുന്നത്. അനാഥരായിത്തീരുന്നവരും ഭാവിരഹിതരായിത്തീരുന്നവരും കുഞ്ഞുങ്ങളാണ്. വ്യക്തികളാണ് വിശപ്പും ദാഹവും തണുപ്പും മൂലം യാതനകൾ അനുഭവിക്കുന്നത്, അവർക്കാണ് അംഗഭംഗം സംഭവിക്കുന്നത്. #സമാധാനം ”

ചൊവ്വാഴ്ചതന്നെ പാപ്പാ ട്വിറ്ററിൽ കണ്ണിചേർത്ത ഇതര സന്ദേശം ഇതാണ്:

“യുദ്ധത്തിന് ഇരകളായായവരുടെ കണ്ണുകളിലേക്ക് നോക്കാനും അവരുടെ വൈക്തിക ചരിത്രം അറിയാനും നമുക്ക് കഴിഞ്ഞാൽ, യുദ്ധം എന്താണെന്ന് നമുക്ക് കാണാനാകും: അത് ഈ ഭൂമിയിലെ ഓരോ വ്യക്തിയുടെയും അന്തസ്സിനെ ഹനിക്കുന്ന ഫലശൂന്യമായ കൂട്ടക്കുരുതിയാണ്. #സമാധാനം. ”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet  1 

IT: Le vittime civili delle guerre non sono “danni collaterali”. Sono uomini e donne con nomi e cognomi che perdono la vita. Sono bambini che rimangono orfani e privati del futuro. Sono persone che soffrono la fame, la sete e il freddo o che rimangono mutilate. #Pace

EN: Civilian victims of war are not “collateral damage." They are men and women with names and surnames, who lose their lives. They are children who are orphaned and deprived of their future. They are individuals who suffer from hunger, thirst and cold, or are left mutilated. #Peace

Tweet n. 2 

IT: Se riuscissimo a guardare negli occhi le vittime della guerra e ad evocarne la storia personale, guarderemmo alla guerra per quello che è: un’immane tragedia, un’inutile strage, che colpisce la dignità di ogni persona su questa terra. #Pace

EN: If we were able to look each victim of war in the eye and learn something of their personal history, we would see war for what it is. War is nothing other than an immense tragedy, a useless slaughter that offends the dignity of every person on this earth. #Peace

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2024, 18:48