തിരയുക

2023 വർഷാവസാനത്തിലെ ദൈവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ഒന്നാം സന്ധ്യാപ്രാർത്ഥനയിൽ പാപ്പാ.  2023 വർഷാവസാനത്തിലെ ദൈവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ഒന്നാം സന്ധ്യാപ്രാർത്ഥനയിൽ പാപ്പാ.   (Vatican Media)

പാപ്പാ: സന്തോഷ സന്താപങ്ങളിൽ യേശുവിനെ നോക്കി ജീവിക്കാ൯ പഠിക്കാം

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ഓരോ ദിവസവും, നിമിഷവും, പ്രവൃത്തിയും ആന്തരീകമായി യേശുവിന് നേരെ  നോക്കി നമ്മുടെ എല്ലാ സന്തോഷങ്ങളും, ദു:ഖങ്ങളും സംതൃപ്തികളും, പ്രശ്നങ്ങളും ജീവിക്കാൻ നമുക്ക് പഠിക്കാം. കർത്താവായ യേശുവിന്റെ സാന്നിധ്യത്തിലും, കൃപയിലും, നന്ദിയോടും പ്രത്യാശയോടും കൂടി നമുക്ക് ജീവിക്കാം.”

ഡിസംബർ മുപ്പത്തൊന്നാം തിയതി ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍,  പോര്‍ച്ചുഗീസ്, പോളിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമ്മ൯, അറബി എന്ന ഭാഷകളില്‍  #TeDeum എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന എക്സ് അക്കൗണ്ടിലെ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2024, 15:45