പാപ്പാ: കൊളംബിയയിൽ ബന്ദികളാക്കിയവരുടെ വിമോചനത്തിനായി പ്രാർത്ഥിക്കാം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“കൊളംബിയയിൽ നിലവിൽ ബന്ദികളാക്കിയ എല്ലാ വ്യക്തികളെയും നിരുപാധികം മോചിപ്പിക്കാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. ദൈവത്തിന്റെ മുമ്പാകെയുള്ള ഒരു കടമയായ ഈ പ്രവൃത്തി രാജ്യത്ത് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം പ്രോത്സാഹിപ്പിക്കും.”
ജനുവരി ഏഴാം തിയതി ഇറ്റാലിയന്സ്പാനിഷ്, , ഇംഗ്ലീഷ്, എന്ന ഭാഷകളില്‍ #PrayTogether എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: