ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ.  (VATICAN MEDIA Divisione Foto)

പാപ്പാ: യുദ്ധം മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യമാണ്

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“കൊല്ലാരംഭത്തിൽ നമ്മൾ സമാധാനത്തിന്റെ ആശംസകൾ പങ്കുവച്ചു, എന്നാൽ ആയുധങ്ങൾ വധങ്ങളും നശീകരണങ്ങളും തുടരുകതന്നെ ചെയ്തു. ഇത്തരം സംഘർഷങ്ങൾക്ക് മേലെ അധികാരമുള്ളവർ യുദ്ധം അതിൽ തന്നെ മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യമാണെന്ന് മനസ്സിലാക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.”

ജനുവരി പതിനാലാം തിയതി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, ജർമ്മ൯, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  പോളിഷ്, എന്ന ഭാഷകളില്‍  പാപ്പാ തന്റെ  സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2024, 16:27