ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ.  (Vatican Media)

തിങ്കളാഴ്ചയിലെ പാപ്പായുടെ കാര്യപരിപാടികൾ റദ്ദാക്കി

നേരിയ പനിയുടെതു പോലുള്ള ലക്ഷണങ്ങൾ തുടരുന്നതു കാരണം, ഫ്രാൻസിസ് പാപ്പാ തിങ്കളാഴ്ചത്തെ തന്റെ കാര്യപരിപാടികൾ റദ്ദാക്കി.

വത്തിക്കാൻ ന്യൂസ്

പാപ്പയ്ക്ക് പനി ഇല്ല. എങ്കിലും ചെറിയ പനിയുടെതു പോലുള്ള ലക്ഷണങ്ങൾ നിലനിൽക്കുന്നതിനാൽ മുൻകരുതലെന്ന നിലയിൽ, ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന ഫ്രാൻസിസ് പാപ്പയുടെ കൂടികാഴ്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിനിമയ കാര്യാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു.

നേരിയ പനി മൂലം ഫ്രാൻസിസ് പാപ്പാ ശനിയാഴ്ചയിലെ പരിപാടികൾ റദ്ദാക്കിയിരുന്നുവെങ്കിലും, ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്തു. പതിവായി നയിക്കുന്ന ത്രികാല പ്രാർത്ഥനയും, അതിനെ തുടർന്നുള്ള സന്ദേശവും പരിശുദ്ധ പിതാവ്  നൽകിയിരുന്നു. ഫ്രാൻസിസ് പാപ്പയുടെ അടുത്ത പൊതുപരിപാടി ഇനി വരുന്ന ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വിശ്വാസികൾക്കൊപ്പം നടക്കുന്ന പാപ്പയുടെ പ്രതിവാര പൊതുജന കൂടികാഴ്ചയായിരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2024, 12:46