സ്പെയിനിലെ വലേൻസിയയിൽ വെള്ളിയാഴ്ച (23/02/24) തീപിടിച്ച പാർപ്പിട സമുച്ചയം സ്പെയിനിലെ വലേൻസിയയിൽ വെള്ളിയാഴ്ച (23/02/24) തീപിടിച്ച പാർപ്പിട സമുച്ചയം  (AFP or licensors)

സ്പെയിനിലെ വലേൻസിയയിൽ പാർപ്പിടസമുച്ചയത്തിൽ അഗ്നിബാധ, പാപ്പാ അനുശോചിച്ചു!

വലേൻസിയ നഗരത്തിലെ ഒരു 14 നില കെട്ടിടത്തിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. അത് അടുത്തള്ള ഒരു കെട്ടിടത്തിലേക്കു പടരുകയായിരുന്നു. ഈ കെട്ടിടങ്ങളിലെ വിവിധ നിലകളിലെ 138 പാർപ്പിടങ്ങളിലായി 450 പേർ താമസിക്കുന്നുണ്ടായിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്പെയിനിലെ വലേൻസിയനഗരത്തിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തദുരന്തത്തിൽ മാർപ്പാപ്പാ ദുഃഖം രേഖപ്പെടുത്തി.

വെള്ളിയാഴ്ച (23/02/24) വൈകുന്നേരം ഉണ്ടായ ഈ അഗ്നിബാധയിൽ ഫ്രാൻസീസ് പാപ്പായുടെ ഖേദം അറിയിക്കുന്ന സന്ദേശം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വലേൻസിയ അതിരൂപതയുടെ ആർച്ചുബിഷപ്പ് എൻറീക് ബെനവെന്ത് വിദാലിന് അന്നു തന്നെ അയച്ചു.

മരണമടഞ്ഞവരുടെ ആത്മാവിനെ പാപ്പാ ദൈവിക കാരുണ്യത്തിനു സമർപ്പിക്കുന്നുവെന്നും വലേൻസിയയിലെ മുഴുവൻ ജനങ്ങളുടെയും ഈ ദുരന്തം വേദനയിലാഴ്ത്തിയിരിക്കുന്ന കുടുംബങ്ങളുടെയും ചാരെ പാപ്പാ ആത്മീയമായി സന്നിഹിതനാണെന്നും കർദ്ദിനാൾ പരോളിൻ സന്ദേശത്തിൽ അറിയിക്കുന്നു.

ഈ തീപിടുത്തത്തിൽ പത്തുപേരുടെ ജീവൻ പൊലിയുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും പതിനഞ്ചോളം പേരെ കാണാതവുകയും ചെയ്തു. വലേൻസിയ നഗരത്തിലെ ഒരു 14 നില കെട്ടിടത്തിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. അത് അടുത്തള്ള ഒരു കെട്ടിടത്തിലേക്കു പടരുകയായിരുന്നു. ഈ കെട്ടിടങ്ങളിലെ വിവിധ നിലകളിലെ 138 പാർപ്പിടങ്ങളിലായി 450 പേർ താമസിക്കുന്നുണ്ടായിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 February 2024, 13:04