തിരയുക

ഫ്രാൻസീസ് പാപ്പാ, ബർസെല്ലോണ തിരുക്കുടുംബ ബസിലിക്കയുടെ നിർമ്മാണച്ചുമതലയുള്ള സമിതിയുടെ പ്രതിനിധിസംഘത്തെ ശിനയാഴ്ച (17/02/24) വത്തിക്കാനിൽ സ്വീകരിച്ചു ഫ്രാൻസീസ് പാപ്പാ, ബർസെല്ലോണ തിരുക്കുടുംബ ബസിലിക്കയുടെ നിർമ്മാണച്ചുമതലയുള്ള സമിതിയുടെ പ്രതിനിധിസംഘത്തെ ശിനയാഴ്ച (17/02/24) വത്തിക്കാനിൽ സ്വീകരിച്ചു   (ANSA)

ദേവാലയങ്ങളിൽ പ്രാർത്ഥനാ ചൈതന്യം സംരക്ഷിക്കപ്പെടണം, പാപ്പാ!

സ്പെയിനിൽ, ബർസെല്ലോണയിൽ 1882-ൽ നിർമ്മാണം ആരംഭിച്ചതും 2010 നവമ്പർ 7-ന് ആശീർവദിക്കപ്പെട്ടതും എന്നാൽ 140-ലേറെ വർഷം പിന്നിട്ടുവെങ്കിലും ഇപ്പോഴും നിർമ്മിതി തുടരുന്നതുമായ തിരുക്കുടുംബത്തിൻറെ ബസിലിക്കയുടെ നിർമ്മാണച്ചുമതലയുള്ള സമിതിയുടെ ഇരുപതിലേറേപ്പേരടങ്ങിയ പ്രതിനിധിസംഘത്തെ ശിനയാഴ്ച (17/02/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദേവാലയങ്ങളിൽ പ്രാർത്ഥനാന്തരീക്ഷം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് സുപ്രധാനമാണെന്നും ദേവാലയത്തിൻറെ പരിപാലന ഉത്തരവാദിത്വമുള്ളവർ മുൻഗണന നല്കേണ്ട കാര്യങ്ങളിൽ ഒന്നാണിതെന്നും മാർപ്പാപ്പാ.

സ്പെയിനിൽ, ബർസെല്ലോണയിൽ 1882-ൽ നിർമ്മാണം ആരംഭിച്ചതും  2010 നവമ്പർ 7-ന് ആശീർവദിക്കപ്പെട്ടതും എന്നാൽ 140-ലേറെ വർഷമായിട്ടും, ഇപ്പോഴും നിർമ്മിതി തുടരുന്നതുമായ തിരുക്കുടുംബത്തിൻറെ ബസിലിക്കയുടെ നിർമ്മാണച്ചുമതലയുള്ള സമിതിയുടെ ഇരുപതിലേറേപ്പേരടങ്ങിയ പ്രതിനിധിസംഘത്തെ ശിനയാഴ്ച (17/02/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഈ ബസിലിക്കയുടെ ഓരോ കവാടത്തിലും ഉല്ലേഖനം ചെയ്തിരിക്കുന്ന തിരുവചനങ്ങളും പ്രാർത്ഥനയും ഒരോ പ്രമേയം അവതരിപ്പിക്കുന്ന സവിശേഷതയെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ പ്രഘോഷിക്കപ്പെട്ട വിശ്വാസം പ്രാർത്ഥനയായി പരിണമിക്കണമെന്ന ആശയം ഒന്നാമത്തെ കവാടം എടുത്തുകാട്ടുന്നുവെന്ന് വിശദീകരിച്ചു.

അതുപോലെതന്നെ തിരുക്കുടുംബത്തിൻറെ ചിത്രമുള്ള മുഖ്യ കവാടമായ ഉപവിയുടെ വാതിൽ മനുഷ്യാവതാരരഹസ്യത്തിലേക്ക് കണ്ണുകളുയർത്താൻ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ആരാധനയിലും മനുഷ്യാവതാരരഹസ്യങ്ങളുടെ ധ്യാനാത്മക പ്രാർത്ഥനയിലുമാണ് നാം യേശുവാകുന്ന വെളിച്ചത്തിലേക്ക് നമ്മെത്തന്നെ തുറക്കുകയെന്നും പാപ്പാ കൂട്ടിച്ചേർത്തു. പ്രാർത്ഥനാമനോഭാവത്തോടുകൂടി ബസിലിക്കയിൽ പ്രവേശിക്കാൻ തീർത്ഥാടകരെ പ്രാപ്തരാക്കും വിധം അവരെ സ്വീകരിക്കാൻ ശ്രമിക്കേണ്ടതിൻറെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2024, 17:46