പൊതു സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ പൊതു സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ

ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ വിവിധ രാജ്യങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ പറ്റി എടുത്തു പറയുകയും സമാധാനത്തിനായി യത്നിക്കണമെന്നും, പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു. വളരെ പ്രത്യേകമായി മാർച്ച് ഒന്നാം തീയതി ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വ്യക്തിവിരുദ്ധ മൈനുകളുടെ ഉൽപാദനവും ഉപയോഗവും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട ബഹുമുഖ അന്താരാഷ്ട്ര ഉടമ്പടിയെപ്പറ്റി ഓർമ്മിപ്പിക്കുകയും ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ  ഫ്രാൻസിസ് പാപ്പാ വിവിധ രാജ്യങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ പറ്റി എടുത്തു പറയുകയും സമാധാനത്തിനായി യത്നിക്കണമെന്നും, പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു. വളരെ പ്രത്യേകമായി മാർച്ച് ഒന്നാം തീയതി ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വ്യക്തിവിരുദ്ധ കുഴിബോംബുകളുടെ  ഉൽപാദനവും ഉപയോഗവും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട   ബഹുമുഖ അന്താരാഷ്ട്ര ഉടമ്പടിയെപ്പറ്റി ഓർമ്മിപ്പിക്കുകയും ചെയ്തു. 1999 മാർച്ച് ഒന്നിനാണ് ഈ കരാർ നിലവിൽ വന്നത്. ഇന്നുവരെ ഈ കരാറിൽ 133  രാജ്യങ്ങളും, 164 സംസ്ഥാനകക്ഷികളും ഒപ്പുവച്ചിട്ടുണ്ട്.

എന്നാൽ ഈ നിരോധനം നിലവലിരിക്കെ സാധാരണക്കാരെയും, നിരപരാധികളെയും പ്രത്യേകമായി കുട്ടികളെയും ബാധിക്കുന്ന യുദ്ധങ്ങളുടെ ക്രൂരതകൾ അപലപനീയമാണെന്ന് പാപ്പാ പറഞ്ഞു. സാധാരണ ജനതയെ കൊന്നൊടുക്കുവാൻ ഇന്നും കുഴിബോംബുകൾ ധാരാളമായി നിർമ്മിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമെന്നും പാപ്പാ പറഞ്ഞു.

യുദ്ധത്തിൽ ഇരകളാകുന്നവർക്കുവേണ്ടി മാനുഷികമായും, സാമ്പത്തികമായും സഹായം നൽകുന്ന എല്ലാവരോടും  തനിക്കുള്ള നന്ദിയും പാപ്പാ പ്രത്യേകം അടിവരയിട്ടു. സമാധാനത്തിന്റെ വക്താക്കളാകുവാനുള്ള എല്ലാവരുടെയും കടമയും പാപ്പാ ഓർമ്മിപ്പിച്ചു. അവസാനമായി ലോകത്തിലെ വിവിധ ഇടങ്ങളിൽ രൂക്ഷമാകുന്ന യുദ്ധങ്ങളുടെ ഭീകരതയെപ്പറ്റി എടുത്തു പറയുകയും സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 February 2024, 12:37