പ്രാർത്ഥന ഭയം അകറ്റി ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പ്രാർത്ഥനയ്ക്കായുള്ള വർഷമായി ഫ്രാൻസിസ് പാപ്പാ 2024 നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രാർത്ഥനയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, പാപ്പാ, ഫെബ്രുവരി മാസം ആറാം തീയതി, സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വ സന്ദേശം പങ്കുവച്ചു. അന്ധകാരപൂരിതമായ നിരവധി അനുഭവങ്ങളും, എതിർപ്പുകളുമൊക്കെ ജീവിതത്തിൽ സംഭവിക്കുമ്പോൾ അവയെ അതിജീവിക്കുവാൻ നമുക്കുള്ള ആയുധമാണ് പ്രാർത്ഥനയെന്ന് പാപ്പാ സന്ദേശത്തിൽ അടിവരയിടുന്നു. ദൈവത്തിൽ നിന്നും നമുക്ക് കരഗതമാകുന്ന രക്ഷയെ സ്വീകരിക്കുവാനും പ്രാർത്ഥനാജീവിതം നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ എടുത്തു പറയുന്നു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"അന്ധകാരത്തിനിടയിലും, മുന്നോട്ട് പ്രയത്നിക്കാനും നമ്മുടെ ഭയങ്ങളെ തരണം ചെയ്യാനും ദൈവം നമുക്കുവേണ്ടി ഒരുക്കുന്ന രക്ഷയെ നേരിൽ കാണാനും പ്രാർത്ഥന നമുക്ക് ശക്തി നൽകുന്നു.കൂടാതെ, പ്രാർത്ഥന ദൈവത്തിൽ നിന്നുള്ള രക്ഷയെ നമുക്ക് കരഗതമാക്കുന്നു."
IT: Pregare dà la forza di andare avanti, di superare i timori, di intravedere, anche nelle oscurità, la salvezza che Dio prepara. Di più, la preghiera attira la salvezza di Dio. #AnnodellaPreghiera
EN: Prayer gives us the strength to strive ahead, overcome our fears, and glimpse the salvation that God prepares for us, even amid the darkness. Prayer also draws God’s salvation near. #YearOfPrayer
#പ്രാർത്ഥനയുടെ വർഷം എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പായുടെ ട്വിറ്റർ സന്ദേശം പങ്കുവയ്ക്കപ്പെട്ടത്.വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: