തിരയുക

ഞായറാഴ്ച്ച മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച്ച മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

പ്രാർത്ഥനയിൽ ശക്തി പ്രാപിക്കണം: ഫ്രാൻസിസ് പാപ്പാ

പ്രാർത്ഥനയ്ക്കായുള്ള വർഷമായി 2024 നെ ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രാർത്ഥനയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, പാപ്പാ, ഫെബ്രുവരി മാസം പതിമൂന്നാം തീയതി, സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വ സന്ദേശം പങ്കുവച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പ്രാർത്ഥനയ്ക്കായുള്ള വർഷമായി 2024 നെ ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രാർത്ഥനയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, പാപ്പാ, ഫെബ്രുവരി മാസം പതിമൂന്നാം  തീയതി, സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വ സന്ദേശം പങ്കുവച്ചു. സന്ദേശത്തിൽ ഇന്നത്തെ ആഗോള സാഹചര്യത്തിന്റെ പ്രത്യേകമായ അവസ്ഥകളും, അവ മനുഷ്യജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളും പാപ്പാ അടിവരയിട്ടു. എന്നാൽ ഈ സാഹചര്യത്തിൽ നാം പ്രാർത്ഥനയിൽ പുറകോട്ടു പോകാതെ, പിതാവിങ്കൽ ശരണം വച്ചുകൊണ്ട് കൂടുതൽ ശക്തമായി പ്രാർത്ഥിക്കണമെന്ന് പാപ്പാ അടിവരയിട്ടു.ഒപ്പം നമ്മുടെ പ്രാർത്ഥനകൾ ദൈവം ശ്രവിക്കുന്നുണ്ടെന്നു വിശ്വസിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"ഇന്നത്തെ ആഗോള സാഹചര്യം പലരുടെയും  സന്തോഷകരവും, ശാന്തവുമായ  ജീവിതം  തടസ്സപ്പെടുത്തുന്നു. എന്നാൽ ദൈവത്തിൽ വിശ്വാസമർപ്പിച്ചു പ്രാർത്ഥിക്കുന്നവരുടെ അർത്ഥനകൾ കേൾക്കപ്പെടുവാൻ, നമ്മുടെ പ്രാർത്ഥന പിതാവിനോട് കൂടുതൽ ശക്തമായി ഉയരട്ടെ."

IT: Lo scenario mondiale impedisce a tanta gente di vivere con gioia e serenità. La nostra #preghiera salga con maggior insistenza verso il Padre, perché ascolti la voce di quanti si rivolgono a Lui nella fiducia di essere esauditi. #AnnodellaPreghiera

EN: Global events prevent many people from living joyfully and serenely. May our #Prayer rise with greater insistence to the Father, so that He may hear the voice of those who turn to Him trusting they will be heard. #YearOfPrayer

#പ്രാർത്ഥനയുടെ വർഷം എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പായുടെ ട്വിറ്റർ സന്ദേശം പങ്കുവയ്ക്കപ്പെട്ടത്.വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2024, 13:42