തിരയുക

പരിശുദ്ധസിംഹാസനത്തിനു വേണ്ടി സുരക്ഷാദൗത്യത്തിലേർപ്പെട്ടിരിക്കുന്ന ഇറ്റലിയുടെ പൊലീസ് വിഭാഗത്തെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 10/02/24 പരിശുദ്ധസിംഹാസനത്തിനു വേണ്ടി സുരക്ഷാദൗത്യത്തിലേർപ്പെട്ടിരിക്കുന്ന ഇറ്റലിയുടെ പൊലീസ് വിഭാഗത്തെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 10/02/24  (ANSA)

സുരക്ഷാപ്രവർത്തകരുടേത് കരുതലും ആത്മധൈര്യവും ധാരണയും ആവശ്യമുള്ള ദൗത്യം, പാപ്പാ!

പരിശുദ്ധസിംഹാസനത്തിനു വേണ്ടി സുരക്ഷാദൗത്യത്തിലേർപ്പെട്ടിരിക്കുന്ന ഇറ്റലിയുടെ പൊലീസ് വിഭാഗത്തെ എല്ലാവർഷവും പതിവുള്ളതുപോലെ, പുതുവത്സരാശംസകൾ കൈമാറുന്നതിന് ഫ്രാൻസീസ് പാപ്പാശനിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ എത്തുന്ന തീർത്ഥാടകർക്ക് വിശ്വാസത്തിൻറെയും പ്രാർത്ഥനയുടെയും നിമിഷങ്ങൾ ജീവിക്കാനും സന്ദർശകർക്ക് ക്രമസമാധനത്തിൻറെ ശാന്തമായ അന്തരീക്ഷത്തിൽ കഴിയാനും അവസരമൊരുക്കുന്ന സുരക്ഷാപ്രവർത്തകരുടെ ദൗത്യനിർവ്വഹണത്തെ പാപ്പാ ശ്ലാഘിക്കുകയും അവർക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

പരിശുദ്ധസിംഹാസനത്തിനു വേണ്ടി സുരക്ഷാദൗത്യത്തിലേർപ്പെട്ടിരിക്കുന്ന ഇറ്റലിയുടെ പൊലീസ് വിഭാഗത്തിൻറെ തലവനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും അംഗങ്ങളെയും എല്ലാവർഷവും പതിവുള്ളതുപോലെ, പുതുവത്സരാശംസകൾ കൈമാറുന്നതിന് ശനിയാഴ്ച (10/02/24) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ക്ഷമയോടെയുള്ള പ്രതിരോധം, രംഗനിരീക്ഷണം, അപ്രതീക്ഷിതവും ചിലപ്പോൾ അപകടകരവുമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങൾ അടങ്ങിയ ഒരു ദൗത്യമാണ് അവർ നിർവ്വഹിക്കുന്നത് എന്ന് പാപ്പാ പറഞ്ഞു. മഹത്തായ ധാർമ്മിക ഗുണങ്ങളും, സർവ്വോപരി, പൊതുനന്മ കൈവരിക്കുന്നതിന് സമർപ്പണവും ആത്മത്യാഗവും ആവശ്യമുള്ള ഭാരിച്ച ദൗത്യമാണ് നിയമപാലനം എന്ന് വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പാ പറഞ്ഞിരുന്നതും അവരെ, “മാനവസമൂഹത്തിൻറെ ഉദാത്ത സേവകരും സമൂഹത്തിൽ സമാധാനത്തിൻറെ ശില്പികളും” എന്ന് നിർവ്വചിച്ചതും പാപ്പാ അനുസ്മരിച്ചു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 February 2024, 12:53