യാഥാർത്ഥ്യത്തിനു നേർക്കു മിഴി തുറക്കുന്നവരാകണം നമ്മൾ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ നോമ്പ് സമൂർത്തമാകണമെങ്കിൽ നമ്മൾ യാഥാർത്ഥ്യത്തിനു നേരെ നോക്കാൻ മനസ്സുള്ളവരാകണമെന്ന് മാർപ്പാപ്പാ.
ശനിയാഴ്‌ച (24/02/24) “നോമ്പ്” (#Lent) എന്ന ഹാഷ്ടാഗോടൂകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“നമ്മുടെ #നോമ്പ് മൂർത്തമായിഭവിക്കുന്നതിനുള്ള ആദ്യപടി, യാഥാർത്ഥ്യത്തെ നോക്കാൻ മനസ്സുള്ളവരാകുക എന്നതാണ്. അടിച്ചമർത്തപ്പെട്ട അനേകം സഹോദരീസഹോദരന്മാരുടെ നിലവിളി ഇന്ന് സ്വർഗ്ഗത്തിലെത്തുന്നു. നമുക്ക് സ്വയം ചോദിക്കാം: അത് നമ്മിലും എത്തുന്നുണ്ടോ? അത് നമ്മുടെ മനസ്സിനെ ഉലയ്ക്കുന്നുണ്ടോ? അത് നമ്മിൽ ചലനമുണ്ടാക്കുന്നുണ്ടോ? .”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Affinché la nostra #Quaresima sia concreta, il primo passo è voler vedere la realtà. Oggi il grido di tanti fratelli e sorelle oppressi arriva al cielo. Chiediamoci: arriva anche a noi? Ci scuote? Ci commuove?
EN: If our #Lent is to be concrete, the first step is to desire to open our eyes to reality. The cry of so many of our oppressed brothers and sisters rises to heaven. Let us ask ourselves: Do we hear that cry? Does it trouble us? Does it move us?
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: