തിരയുക

നമ്മോടുള്ള സ്നേഹത്താൽ കുരിശിൽ യാഗമായിത്തീർന്ന ദൈവസൂനു.  നമ്മോടുള്ള സ്നേഹത്താൽ കുരിശിൽ യാഗമായിത്തീർന്ന ദൈവസൂനു.  

നമ്മൾ ദാനമായിത്തീരാൻ വിളിക്കപ്പെട്ടവർ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: ക്രിസ്തു പ്രദാനം ചെയ്ത നന്മകൾ അപരനു പകർന്നു നൽകേണ്ടവ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശു നമ്മെ പരിപാലിക്കുന്ന ആ സ്നേഹം നാം നമുക്കായ് സൂക്ഷിക്കാതെ മറ്റുള്ളവർക്കായി പങ്കുവയ്ക്കണമെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (10/02/24)   കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“യേശു നമ്മെ പരിപാലിച്ച സ്നേഹവും അവിടന്നു നമ്മുടെ മുറിവുകൾ സുഖപ്പെടുത്തിയ കാരുണ്യവും, അവിടന്ന് നമ്മുടെ ഹൃദയങ്ങളെ സന്തോഷത്തിലേക്ക് തുറന്ന ആത്മാവും നമ്മൾ നമുക്കുവേണ്ടി മാത്രമായി കാത്തുസൂക്ഷിക്കാനോ ഒളിച്ചുവയ്ക്കാനോ പാടില്ലാത്ത നന്മകളാണ്: ദാനങ്ങളാൽ നിറഞ്ഞിരിക്കുന്ന നമ്മൾ ദാനമാകാൻ വിളിക്കപ്പെട്ടിരിക്കുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: L’amore con cui Gesù si è preso cura di noi, la misericordia con cui ha curato le nostre ferite, lo Spirito con cui ha aperto i nostri cuori alla gioia, sono beni che non possiamo tenere soltanto per noi o nascondere: colmati di doni, siamo chiamati a farci dono.

EN: Jesus has lovingly cared for us, mercifully tended our wounds, opened our hearts to joy with His Spirit. All these are goods that we cannot keep only to ourselves or hide away. We have been showered with gifts, so we are called to make ourselves a gift for others.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2024, 17:35