മതാന്തരസംവാദം പകരംവയ്ക്കാനാവാത്ത അടിയന്തിര സേവനം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മതാന്തരസംഭാഷണം സമാധാന സരണിയാണെന്ന് മാർപ്പാപ്പാ.
ലോക മതാന്തര ഐക്യവാരം (World Interfaith Harmony Week) ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അതിൻറെ അതിൻറെ ആംഗല ചരുക്കസംജ്ഞ, “ഡബ്ല്യു ഐ എച്ച് ഡബ്ല്യു” (#wihw2024) എന്ന ഹാഷ്ടാഗോടുകൂടി മൂന്നാം തീയതി ശനിയാഴ്‌ച (03/02/24) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“മതാന്തര സംവാദത്തിൻറെ സരണി സമാധാനത്തിൻറെയും സമാധാനത്തിനു വേണ്ടിയുള്ളതുമായ ഒരു പൊതു പാതയാണ്, അതിനാൽ അത് അനിവാര്യവും മാറ്റാനാവാത്തതുമാണ്. സകലത്തിൻറെയും സ്രഷ്ടാവിൻറെ സ്തുതിക്കും മഹത്വത്തിനുമായി, മനുഷ്യരാശിക്കുള്ള അടിയന്തിരവും പകരം വയ്ക്കാനാകാത്തതുമായ സേവനമാണ് മതാന്തര സംവാദം. #wihw2024 ”.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La via del dialogo interreligioso è una via comune di pace e per la pace, e come tale è necessaria e senza ritorno. Il dialogo interreligioso è un servizio urgente e insostituibile all’umanità, a lode e gloria del Creatore di tutti. #wihw2024
EN: Interreligious dialogue is a shared path to peace and on behalf of peace. As such, it is necessary and irrevocable. Interreligious dialogue is an urgently-needed and incomparable service to humanity, which gives praise and glory of the Creator of all. #wihw2024
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: