പാപ്പാ: കുമ്പസാരിപ്പിക്കുന്ന വൈദീകർ കരുണയുടെ മാധുര്യത്തെ അനുഭവവേദ്യമാക്കണം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"കുമ്പസാരം നമ്മെ വീണ്ടും പിടിച്ചുയർത്തുന്ന കൂദാശയാണ്. നമ്മുടെ വീഴ്ച്ചകളുടെ കഠിനമായ നിലത്ത് കിടന്ന് കരഞ്ഞു കഴിയാൻ നമ്മെ അനുവദിക്കുന്നില്ല. അത് ഉത്ഥാനത്തിന്റെ കൂദാശയാണ്; ശുദ്ധമായ കാരുണ്യമാണ്. കുമ്പസാരങ്ങൾ കേൾക്കുന്ന പുരോഹിതർ കരുണയുടെ മാധുര്യം അനുഭവവേദ്യമാക്കണം."
ഫെബ്രുവരി പതിനാറാം തിയതി ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മ൯, സ്പാനിഷ്, എന്ന ഭാഷകളില്‍ #Lent എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: