റോമിലെ സാന്താ സബീന ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പാ വിഭൂതി ബുധനാഴ്ച ദിവ്യബലി അർപ്പിക്കുന്നു. റോമിലെ സാന്താ സബീന ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പാ വിഭൂതി ബുധനാഴ്ച ദിവ്യബലി അർപ്പിക്കുന്നു. 

പാപ്പാ: തപസ്സുകാലം നിശബ്ദതയിലേക്ക് ക്ഷണിക്കുന്നു

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ട യേശുവിനെയാണ് ഇന്നത്തെ സുവിശേഷം (മർക്കോസ് 1:12-15) നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. നമ്മളും തപസ്സുകാലത്ത് “മരുഭൂമിയിൽ പ്രവേശിക്കാൻ” ക്ഷണിക്കപ്പെടുകയാണ്, അതായത് നിശബ്ദതയിലേക്കും നമ്മുടെ ആന്തരിക ലോകത്തിലേക്കും ഹൃദയത്തെ ശ്രവിച്ച്, സത്യവുമായി ബന്ധപ്പെടാൻ ക്ഷണിക്കുകയാണ്.”

ഫെബ്രുവരി പതിനെട്ടാം തിയതി ലത്തീ൯ ആരാധന ക്രമത്തിലെ സുവിശേഷത്തെ അടിസ്ഥാനമാക്കി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്ന ഭാഷകളില്‍ #GospelofTheDay എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.  

മരുഭൂമിയിലെ യേശുവിന്റെ പ്രലോഭനവും, തപസ്സ് കാലവും തമ്മിലുള്ള സമാനതകളെ പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നിപ്പറയുന്നു. തപസ്സ് കാലഘട്ടത്തിൽ സ്വയം പരിചിന്തനം ചെയ്യാനും, ആത്മീയ വളർച്ചയിലും ആന്തരിക നിശബ്ദതയ്ക്ക് പ്രാധാന്യം നൽകാനും പാപ്പാ പ്രാധാന്യം ഈ സന്ദേശത്തിലൂടെ അടിവരയിടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന  അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 February 2024, 14:51