തിരയുക

കോംഗോയിലെ അക്രമങ്ങളെ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങുന്നു. കോംഗോയിലെ അക്രമങ്ങളെ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങുന്നു.  (AFP or licensors)

പാപ്പാ: കോംഗോയിലെ അക്രമങ്ങൾ ആശങ്കയുണ്ടാക്കുന്നു

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ കിഴക്കൻ ഭാഗത്ത് അക്രമങ്ങൾ വർദ്ധിക്കുന്നത് ഞാൻ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. ഏറ്റുമുട്ടലുകൾ നിറുത്താനും സമാധാനത്തിനും  ആത്മാർത്ഥവും സൃഷ്ടിപരവുമായ സംവാദത്തിനും വേണ്ടി പ്രാർത്ഥിക്കാനുള്ള മെത്രാന്മാരുടെ ക്ഷണത്തിൽ ഞാനും പങ്കുചേരുന്നു.”

ഫെബ്രുവരി ഇരുപത്തിയഞ്ചാം തിയതി ഇറ്റാലിയന്‍, ഫ്രഞ്ച് എന്ന ഭാഷകളില്‍  പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2024, 13:10