തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (VATICAN MEDIA Divisione Foto)

നിരായുധീകരണമാണ് സമാധാനത്തിന്റെ അടിസ്ഥാനം

ആയുധങ്ങളുടെ നിർമ്മാണവും, ഉപയോഗവും ഉയർത്തുന്ന ഭീഷണികളെ എടുത്തുപറഞ്ഞുകൊണ്ട് മാർച്ചു മാസം അഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നടമാടുന്ന യുദ്ധങ്ങളും, അതിനാൽ സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥയും ഫ്രാൻസിസ് പാപ്പാ നിരന്തരം പങ്കുവയ്ക്കുന്ന ആകുലതകളാണ്. യുദ്ധങ്ങൾ  അവസാനിക്കണമെങ്കിൽ നിരായുധീകരണം സാധ്യമാകണമെന്നും, ആയുധങ്ങളുടെ നിർമാണം അവസാനിപ്പിച്ചാൽ മാത്രമേ സമാധാനം  സംസ്ഥാപിക്കുവാൻ സാധിക്കുകയുള്ളൂ എന്നും അടിവരയിട്ടു പറഞ്ഞുകൊണ്ട്  മാർച്ചു മാസം അഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

പുതിയതും, കൂടുതൽ സങ്കീർണ്ണവുമായ ആയുധങ്ങളുടെ നിർമ്മാണം സൃഷ്ടിക്കുന്ന മാരകമായ അനന്തരഫലങ്ങൾ നിലവിലെ സംഘർഷങ്ങൾ ഉയർത്തിക്കാട്ടുന്നു. അവിഭാജ്യമായ # സമ്പൂർണ്ണ നിരായുധീകരണത്തിൻ്റെ പാതയിലൂടെ നാം മുന്നോട്ട് പോകേണ്ടതുണ്ട്, കാരണം മരണത്തിൻ്റെ ഉപകരണങ്ങൾ വ്യാപകമാകുന്നിടത്ത് സമാധാനം സാധ്യമല്ല. #IDDNPA

നിരായുധീകരണത്തിനും, ആയുധങ്ങളുടെ വ്യാപന വിരുദ്ധ ബോധവൽക്കരണത്തിനുമുള്ള അന്താരാഷ്ട്ര ദിനമായ മാർച്ചു മാസം അഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച സന്ദേശം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമൻ, പോളിഷ്, അറബ്, ലത്തീൻ ഭാഷകളിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 March 2024, 18:41