തിരയുക

ഫ്രാൻസിസ് പാപ്പാ ത്രികാല പ്രാർത്ഥന നയിക്കുന്നു. ഫ്രാൻസിസ് പാപ്പാ ത്രികാല പ്രാർത്ഥന നയിക്കുന്നു.  (Vatican Media)

എല്ലാ സ്ത്രീകളുടെയും അന്തസ്സിനെ ബഹുമാനിക്കണമെന്ന് പാപ്പാ

കഴിഞ്ഞ വെള്ളിയാഴ്ച ആചരിച്ച അന്താരാഷ്ട്ര വനിതാ ദിനത്തെ അനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ എല്ലാ സ്ത്രീകളോടും, പ്രത്യേകിച്ച് ഇനിയും തങ്ങളുടെ അന്തസ്സ് മാനിക്കപ്പെടാത്ത സ്ത്രീകളോടുള്ള തന്റെ സാമീപ്യം പ്രകടിപ്പിച്ചു. ഈ മേഖലയിൽ എല്ലാ സ്ഥാപനങ്ങളും ഇനിയും വളരെയധികം ചെയ്യാനുണ്ടെന്ന് പാപ്പാ ചൂണ്ടികാട്ടി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഞായറാഴ്ചത്തെ ത്രികാല പ്രാർത്ഥന നയിച്ചവസരത്തിൽ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്യവേയാണ് ഫ്രാൻസിസ് പാപ്പാ രണ്ട് ദിവസം മുമ്പ് നാം ആചരിച്ച അന്താരാഷ്ട്ര വനിതാ ദിനം അനുസ്മരിച്ചത്. ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകളോടും, പ്രത്യേകിച്ച് അന്തസ്സ് മാനിക്കപ്പെടാത്തവരോടു തന്റെ സാമീപ്യം പ്രകടിപ്പിക്കാൻ പാപ്പാ ആഗ്രഹിച്ചു.

സ്ത്രീകളുടെ അന്തസ്സിന്റെ തുല്യത പ്രോത്സാഹിപ്പിക്കുന്നതിന് നാം ഓരോരുത്തരും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പാപ്പാ നിരീക്ഷിച്ചു. ഓരോ മനുഷ്യന്റെയും അന്തസ്സ് സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ജീവധാരകരായ സ്ത്രീകൾക്ക് ആവശ്യമായ ജീവിത സാഹചര്യങ്ങൾ നൽകിക്കൊണ്ട് അവരെ ജീവന്റെ സമ്മാനം സ്വീകരിക്കാനും അവരുടെ കുട്ടികൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും സാമൂഹിക, രാഷ്ട്രീയ സ്ഥാപനങ്ങൾക്ക് മൗലികമായ കടമയുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2024, 16:02