ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ  

യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരെ യൗസേപ്പ് പിതാവിനു സമർപ്പിച്ച് ഫ്രാൻസിസ് പാപ്പാ

മാർച്ചുമാസം ഇരുപതാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന അവസരത്തിൽ യുദ്ധത്താൽ പീഡിപ്പിക്കപ്പെടുന്ന ആളുകളെ അനുസ്മരിക്കുകയും, അവർക്കായി പ്രാർത്ഥിക്കുകയും, വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥ്യത്തിനു അവരെ സമർപ്പിക്കുകയും ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ചുമാസം ഇരുപതാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന  അവസരത്തിൽ യുദ്ധത്താൽ പീഡിപ്പിക്കപ്പെടുന്ന ആളുകളെ അനുസ്മരിക്കുകയും, അവർക്കായി പ്രാർത്ഥിക്കുകയും, വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥ്യത്തിനു അവരെ സമർപ്പിക്കുകയും ചെയ്തു. യുദ്ധം അതിന്റെ ഭീകരതയിൽ തുടരുന്ന ഉക്രൈനിലേയും  പലസ്തീനായിലെയും , ഇസ്രയേലിലെയും ജനതയെ രക്തസാക്ഷികൾ എന്നാണ് പാപ്പാ എടുത്തു പറഞ്ഞത്.

"യുദ്ധം എല്ലായ്‌പ്പോഴും ഒരു പരാജയമാണ്. നമുക്ക്  യുദ്ധം തുടരാൻ കഴിയില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള  ചർച്ചകൾ  നടത്തുവാൻ നാം എല്ലാ ശ്രമങ്ങളും നടത്തണം. അതിനായി നമുക്ക് പ്രാർത്ഥിക്കാം." പാപ്പാ അടിവരയിട്ടു.

യുദ്ധത്തിൽ വേദനയനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു. യുദ്ധങ്ങളുടെയോ, യുദ്ധത്തിന്റെ ഇരകളുടെയോ നേരെയോ  മാധ്യമങ്ങൾ പോലും ശ്രദ്ധ തിരിക്കാത്ത അവസ്ഥയിലാണ്, പാപ്പായുടെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2024, 11:05