ഇസ്രായേൽ വംശജനും, അറബ് വംശജനുമായ രണ്ടു പിതാക്കന്മാർക്കൊപ്പം  ഫ്രാൻസിസ് പാപ്പാ ഇസ്രായേൽ വംശജനും, അറബ് വംശജനുമായ രണ്ടു പിതാക്കന്മാർക്കൊപ്പം ഫ്രാൻസിസ് പാപ്പാ   (Vatican Media)

ശത്രുതയല്ല സൗഹൃദമാണ് ആവശ്യം: ഫ്രാൻസിസ് പാപ്പാ

മാർച്ചുമാസം ഇരുപത്തിയേഴാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഇസ്രായേൽ വംശജനും, അറബ് വംശജനുമായ രണ്ടു പിതാക്കന്മാരുടെ സൗഹൃദ സാക്ഷ്യം പാപ്പാ എടുത്തു പറഞ്ഞു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ചുമാസം ഇരുപത്തിയേഴാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഇസ്രായേൽ വംശജനും, അറബ് വംശജനുമായ രണ്ടു പിതാക്കന്മാരുടെ സൗഹൃദ സാക്ഷ്യം പാപ്പാ എടുത്തു പറഞ്ഞു. ക്ഷമയെന്ന പുണ്യത്തിന്റെ അമൂല്യതയെ എടുത്തുപറഞ്ഞുകൊണ്ടുള്ള തന്റെ പ്രഭാഷണത്തിന്റെ സമാപനത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇരുവരുടെയും ജീവിതം കൂടിയിരുന്നവർക്കു പരിചയപ്പെടുത്തിയത്.

യുദ്ധം ശത്രുത സൃഷ്ടിക്കുന്ന ആശങ്കാജനകമായ ഒരു സാഹചര്യത്തിൽ ഇരുവരും നൽകുന്ന ജീവിതപാഠം വളരെ വലുതാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. യുദ്ധത്തിൽ പെണ്മക്കളെ നഷ്ടപ്പെട്ട ഇരുവരും, അവരുടെ ഇടയിൽ, ശത്രുതയും വിഭിന്നതയും പ്രോത്സാഹിപ്പിക്കാതെ, സാഹോദര്യത്തിന്റെ സ്‌നേഹം വളർത്തുന്നതിൽ കാണിച്ച ഔത്സുക്യം മാതൃകാപരമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കുരിശുമരണത്തിന്റെ വേദനയിലൂടെയാണ് ഇരുവരും കടന്നുപോയതെന്ന സത്യവും പാപ്പാ അടിവരയിട്ടു.വത്തിക്കാനിൽ എത്തിയതിനും, ഈ പൊതുകൂടിക്കാഴ്ചയിൽ ഭാഗഭാക്കുകളായതിനും ഇരുവർക്കും പാപ്പാ നന്ദി പറഞ്ഞു. തുടർന്ന് വിശുദ്ധ നാട്ടിലെയും, ഉക്രൈനിലേയും യുദ്ധത്തിൽ വേദനയനുഭവിക്കുന്നവർക്കു തന്റെ പ്രാർത്ഥനയും, സാമീപ്യവും പാപ്പാ എടുത്തുപറയുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2024, 14:33