ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (Vatican Media)

കുടിയേറ്റക്കാർക്കു നേരെയുള്ള നിസ്സംഗത അവസാനിപ്പിക്കണം: പാപ്പാ

"കുടിയേറ്റക്കാരായ സഹോദരങ്ങൾക്കൊപ്പം പുനരുത്ഥാന ആഘോഷം", കൊളംബിയ- കോസ്റ്റാ റിക്ക അതിർത്തിയിലുള്ള മെത്രാന്മാരുടെയും, പനാമയിലെ മെത്രാന്മാരുടെയും സംയുക്തസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

"കുടിയേറ്റ സഹോദരങ്ങൾക്കൊപ്പം പുനരുത്ഥാന ആഘോഷം", കൊളംബിയ- കോസ്റ്റാ റിക്ക അതിർത്തിയിലുള്ള മെത്രാന്മാരുടെയും, പനാമയിലെ മെത്രാന്മാരുടെയും സംയുക്തസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. ഈ ഒരു വിഷയം മുൻനിർത്തി മെത്രാന്മാരെല്ലാവരും ഒരുമിച്ചുകൂടുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം ആമുഖമായി തന്റെ സന്ദേശത്തിൽ പാപ്പാ അടിവരയിട്ടു. കുടിയേറ്റക്കാർക്കൊപ്പം നിൽക്കുന്നത് കർത്താവുമായുള്ള സഹകരണമാണ് വെളിപ്പെടുത്തുന്നതെന്നും പാപ്പാ അടിവരയിട്ടു.

കുടിയേറ്റക്കാരുടെ ഇടയിലുള്ള ബഹുസാംസ്കാരിക ജീവിതശൈലി ഇന്ന് ക്രൂശിക്കപ്പെടുന്നുവെന്നും, മനുഷ്യക്കടത്തും, അധിക ലാഭം കൊയ്യലും കുടിയേറ്റത്തിനു ഭീഷണിയുയർത്തുന്നുവെന്നും പാപ്പാ പറഞ്ഞു.  അനധികൃത കുടിയേറ്റവും, മിഥ്യമായ ആകർഷണങ്ങളും മനുഷ്യർക്ക് അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്നും, ഇത് കുടിയേറ്റ പ്രശ്നങ്ങളുടെ ആശങ്കകൾ വർദ്ധിപ്പിക്കുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു. അതിനാൽ കുടുംബങ്ങളുടെ പുനരേകീകരണം അത്യന്താപേക്ഷിതമാണ്, പാപ്പാ കൂട്ടിച്ചേർത്തു.

എല്ലാവരുടെയും അമ്മയെന്ന നിലയിൽ സഭയ്ക്ക് അതിർത്തികളില്ലെന്നും, അതുകൊണ്ടാണ് ക്രിസ്ത്യാനികൾ എന്ന നിലയിൽ, സ്വന്തം നാട് വിട്ടുപോകുന്ന ഓരോ അഭയാർത്ഥിയും സ്വാഗതമർഹിക്കുന്നതെന്നും പാപ്പാ പറഞ്ഞു. എന്നാൽ ആതിഥ്യമരുളുന്നതിനു പകരം നിസ്സംഗമായ പ്രവൃത്തികൾ ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്. കുടിയേറ്റക്കാരോടുള്ള നന്മ നിറഞ്ഞ പരിഗണന തുടരുന്നതോടൊപ്പം, ഈ ആളുകൾക്ക് അവരുടെ ഇടങ്ങളിൽ സമാധാനത്തോടെ ജീവിക്കുവാനുള്ള അവകാശവും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന സ്വാഗതാർഹമായ കുടിയേറ്റനയം രൂപപ്പെടുത്തുവാനും പാപ്പാ തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2024, 11:09