വിശുദ്ധ യൗസേപ്പ് വിശുദ്ധ യൗസേപ്പ്  

ക്രൈസ്തവവിളിയുടെ കേന്ദ്രം വിശുദ്ധ യൗസേപ്പ് വെളിപ്പെടുത്തുന്നു: പാപ്പാ

വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായ മാർച്ചുമാസം പത്തൊൻപതാം തീയതി, യൗസേപ്പ് പിതാവിന്റെ ജീവിതമാതൃക എടുത്തു പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ x ൽ ട്വീറ്റ് ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായ മാർച്ചുമാസം പത്തൊൻപതാം തീയതി, യൗസേപ്പ് പിതാവിന്റെ ജീവിതമാതൃക എടുത്തു പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ x ൽ ട്വീറ്റ് ചെയ്തു. സന്ദേശത്തിൽ ക്രൈസ്തവ വിളിയുടെ കേന്ദ്രമായ ക്രിസ്തുവിനെയാണ് യൗസേപ്പ് പിതാവിന്റെ ജീവിതത്തിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നതെന്നു പാപ്പാ അടിവരയിട്ടു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"മറിയത്തിൻ്റെയും യേശുവിൻ്റെയും സംരക്ഷകനാകാനുള്ള ദൗത്യം ദൈവം വിശുദ്ധ ജോസഫിനെ ഏൽപ്പിക്കുന്നു. ക്രിസ്ത്യൻ വിളിയുടെ കേന്ദ്രം എന്താണെന്ന് അവനിൽ നാം കാണുന്നു: ക്രിസ്തു! മറ്റുള്ളവരെ  നമ്മുടെ ജീവിതത്തിൽ സംരക്ഷിക്കുവാൻ,  ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ ചേർത്തുപിടിക്കാം!"

IT: Dio affida a #SanGiuseppe la missione di essere custode di Maria e di Gesù. In lui vediamo qual è il centro della vocazione cristiana: Cristo! Custodiamo Cristo nella nostra vita, per custodire gli altri!

EN: God entrusts to #SaintJoseph the mission of protecting Mary and Jesus. We see in him the centre of the Christian vocation: Christ! Let us care for Christ in our own lives, so that we can care for others!

ഫ്രാൻസിസ് പാപ്പാ പങ്കുവച്ച സന്ദേശം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമൻ, പോളിഷ്, അറബ്, ലത്തീൻ ഭാഷകളിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2024, 10:50