തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (ANSA)

എളിമയെന്ന പുണ്യം ജീവിതത്തിന്റെ അടിസ്ഥാനമാണ്: ഫ്രാൻസിസ് പാപ്പാ

എളിമയെന്ന പുണ്യത്തിന്റെ മഹനീയത ചൂണ്ടിക്കാണിച്ചുകൊണ്ട് മാർച്ചു മാസം പന്ത്രണ്ടാം തീയതി ഫ്രാൻസിസ് പാപ്പാ X (എക്സ്) സമൂഹമാധ്യമത്തിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

എളിമയുടെ ജീവിതം നയിക്കുന്ന വ്യക്തികളെയാണ് ദൈവം തിരയുന്നതെന്നും, ഈ പുണ്യം ജീവിതത്തിന്റെ അടിസ്ഥാനമാണെന്നും എടുത്തുപറഞ്ഞുകൊണ്ട് സമൂഹമാധ്യമമായ   X (എക്സ്) ൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

തങ്ങളിൽ തന്നെയോ, സ്വന്തം പദ്ധതികളിലോ ആശ്രയം വയ്ക്കാതെ, വിനീതരായി തന്നിൽ ശരണപ്പെടുന്നവരെയാണ് ദൈവം അന്വേഷിക്കുന്നത്.ക്രിസ്തീയ എളിമ മറ്റു പുണ്യങ്ങളുടെ ഇടയിൽ സ്ഥാനം പിടിക്കുന്ന ഒന്നല്ല, മറിച്ച്, അത് ജീവിതത്തിന്റെ അടിസ്ഥാന മനോഭാവമാണ്. നമുക്ക് ദൈവത്തെ ആവശ്യമുണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ട് അവനുവേണ്ടി ഇടം ഒരുക്കി, അവനിൽ മുഴുവൻ വിശ്വാസവും നാം അർപ്പിക്കണം.

 IT: Dio cerca persone umili, che sperano in Lui, non in sé stessi e nei propri piani. L’umiltà cristiana non è una virtù fra le altre, ma la disposizione di fondo della vita: credersi bisognosi di Dio e fargli spazio, riponendo ogni fiducia in Lui.

EN: God seeks the humble who hope in Him, not in themselves and their own plans. Christian humility is not simply one virtue among others. It is the basic disposition of life. We believe we are in need of God and make room for Him, putting all our trust in Him.

മാർച്ചു മാസം പന്ത്രണ്ടാം  തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച സന്ദേശം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമൻ, പോളിഷ്, അറബ്, ലത്തീൻ ഭാഷകളിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2024, 14:48