സമാധാനത്തിന്റെയും പ്രത്യാശയുടെയും സംസ്ഥാപകരാകുക: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ദൈവവിളിക്കുവേണ്ടിയുള്ള ആഗോളപ്രാർത്ഥനാദിനമായി ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി സഭയിൽ ആചരിക്കുന്നു. തദവസരത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിൽ, ക്രൈസ്തവ ജീവിതത്തിൽ ദൈവത്തിന്റെ വിളി ശ്രവിക്കുവാനും, അവന്റെ വാക്കുകളെ പരിഗണിച്ചുകൊണ്ട്, അവൻ്റെ സ്നേഹത്തിൻ്റെ പദ്ധതിയിൽ പങ്കുചേരാനുള്ള ഓരോ വിശ്വാസിയുടെയും കടമയെ അടിവരയിടുന്നു. ഈ ആഗോള പ്രാർത്ഥനാദിനത്തെ മുൻനിർത്തി മാർച്ചുമാസം ഇരുപത്തിയൊന്നാം തീയതി, ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ x ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു. സന്ദേശത്തിൽ സമാധാനത്തിന്റെ വക്താക്കളാകുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ, നമുക്ക് ഓരോരുത്തർക്കും നമ്മുടെ ജീവിതത്തിന്റെ ലാളിത്യത്തിലും, ജീവിതാവസ്ഥകളിലും പ്രത്യാശയുടെയും സമാധാനത്തിൻ്റെയും വിത്തുകൾ വിതയ്ക്കാൻ കഴിയും."
IT: Ciascuno di noi, nel suo piccolo, nel suo stato di vita può essere, con l’aiuto dello Spirito Santo, seminatore di speranza e di pace. https://www.vatican.va/content/francesco/it/messages/vocations/documents/20240421-messaggio-61-gm-vocazioni.html
EN: With the help of the Holy Spirit, each of us can sow seeds of hope and peace, in our own small way and particular state of life. https://www.vatican.va/content/francesco/en/messages/vocations/documents/20240421-messaggio-61-gm-vocazioni.html
പരിശുദ്ധ പിതാവിന്റെ സന്ദേശം ഉൾക്കൊള്ളുന്ന വത്തിക്കാൻ ഔദ്യോഗിക വെബ്‌സൈറ്റിന്റെ താളിലേക്കുള്ള കണ്ണി കൂടി ചേർത്തു പങ്കുവയ്ക്കപ്പെട്ട സന്ദേശം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, അറബ് തുടങ്ങിയ ഭാഷകളിൽ വിവർത്തനം നടത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: