കുട്ടിയെ പാപ്പാ ആശ്ലേഷിക്കുന്നു. കുട്ടിയെ പാപ്പാ ആശ്ലേഷിക്കുന്നു. 

ആഗോള ശിശുദിനാഘോഷം: സംഘാടക കമ്മിറ്റിയുമായി പാപ്പായുടെ കൂടിക്കാഴ്ച

ഞായറാഴ്ച മാർച്ച് മൂന്നാം തിയതി റോമിലെ സമയം മൂന്നു മണിക്ക് ഫ്രാൻസിസ് പാപ്പായുടെ വാസസ്ഥലമായ സാന്താ മാർത്തയിൽ വച്ച് ആഗോള ശിശുദിനാഘോഷ സംഘാടക കമ്മിറ്റി അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മെയ് മാസം 25-26 തിയതികളിൽ റോമിൽ വച്ചാണ് ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച ശിശുദിനത്തിന്റെ പ്രഥമ ആഘോഷം നടക്കുക.  ഇതിനോടനുബന്ധിച്ച പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കമ്മറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച.

കമ്മറ്റി അംഗങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കവെ അവർക്ക് നന്ദി പറഞ്ഞ പാപ്പാ കുട്ടികളുടെ സഹനങ്ങളെ കുറിച്ചും, സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും, കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതിനെ പറ്റിയും സംസാരിച്ചു. ആഗോള ശിശുദിനം ഇതിനെയൊക്കെക്കുറിച്ചുള്ള ഒരു അവബോധത്തിന്റെ കൂടി അവസരമാവട്ടെ എന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു. കമ്മിറ്റിയുടെ ഏകോപകനായ ഫാ. എൻസോ ഫോർത്തുണാത്തോയും സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി മോൺ. ചേസറെ പഗാത്സിയും ചേർന്ന് നയിച്ച സംഘത്തിൽ ആഘോഷ പരിപാടികളുമായി സഹകരിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളുമുണ്ടായിരിന്നു. കൂടിക്കാഴ്ച മൂന്നരയ്ക്ക് ശേഷമാണ് അവസാനിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 March 2024, 14:28