യേശുവിൻറെ കുരിശു മരണം കാൽവരിയിലെ ഊഷരഭൂമിയ്ക്ക് ഉർവ്വരതയേകി, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ വിശ്വാസത്തിൻറെ വേരുകൾ കാണപ്പെടുന്നത് കാൽവരിയിലെ തരിശുഭൂമിയിലാണെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്ച (26/03/24) “വിശുദ്ധവാരം” (#HolyWeek) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“വിശ്വാസത്തിൻറെ വേരുകൾ കാണപ്പെടുന്നത് കാൽവരിയിലെ വരണ്ട മണ്ണിലാണ്, അവിടെ മരണം വരിക്കുകവഴി, യേശു പ്രത്യാശയെ അങ്കുരിപ്പിച്ചു: അവിടന്ന് നമുക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി തുറന്നു തന്നു, നമുക്ക് നിത്യജീവൻ പ്രദാനംചെയ്തു, നമുക്ക് രക്ഷയേകി. #വിശുദ്ധവാരം ”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Le radici della fede si trovano nell’arido terreno del Calvario, dove Gesù, morendo, ha fatto germogliare la speranza: ci ha aperto la via al Cielo, ci ha dato la vita eterna, ci ha portato la salvezza. #SettimanaSanta
EN: The roots of our faith are planted in the barren soil of Calvary, where Jesus, in death, made hope spring up. He opened the way to heaven; He gave us eternal life; He brought us salvation. #HolyWeek
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: