തിരയുക

യേശുവിനോടുകൂടെ ആയിരിക്കുക യേശുവിനോടുകൂടെ ആയിരിക്കുക 

കർത്താവുമായുള്ള മൈത്രി ക്രിസ്തീയജീവിതത്തിൻറെ കാതൽ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: യേശുവുമായുള്ള സൗഹൃദത്തിൻറെ മൂല്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവുമായുള്ള സൗഹൃദം അർത്ഥശൂന്യമായ ജീവിതമെന്ന അപകടത്തിൽ നിന്നു നമ്മെ മോചിപ്പിക്കുമെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (1603/24)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ക്രിസ്തീയ ജീവിതത്തൽ കർത്താവുമായുള്ള സുഹൃദ്ബന്ധത്തിൻറെ പ്രാധാന്യം എടുത്തുക്കാട്ടിക്കൊണ്ട് ഇങ്ങനെ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“ക്രിസ്തീയ ജീവിതത്തിൻറെ കേന്ദ്രസ്ഥാനത്ത് വരുന്ന ദാനം കർത്താവുമായുള്ള സൗഹൃദമാണ്. അത് നമ്മെ, വ്യക്തിവാദത്തിൻറെ വിഷാദാത്മകതയിൽ നിന്നും അർത്ഥശൂന്യവും, സ്നേഹരഹിതവും, പ്രത്യാശയില്ലാത്തതുമായ ഒരു ജീവിതത്തിൻറെ അപകടത്തിൽ നിന്നും മോചിപ്പിക്കുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Al centro della vita cristiana c’è il dono dell’amicizia con il Signore, che ci libera dalla tristezza dell’individualismo e dal rischio di una vita senza significato, senza amore e senza speranza.

EN: At the heart of Christian life is the gift to be friends with the Lord. This friendship sets us free from the dreariness of individualism and the risk of a meaningless, loveless, and hopeless life.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2024, 13:30