തിരയുക

പ്രാർത്ഥനയിൽ പ്രാർത്ഥനയിൽ 

പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും ചെയ്യുക സഭയുടെ മൗലിക ദൗത്യം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: സഭാജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശ്വാസദീപം പ്രാർത്ഥനാ തൈലത്തോടുകൂടി തലമുറകളിൽ നിന്ന് തലമുറകളിലേക്കു കൈമാറണമെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (02/03/24)  “പ്രാർത്ഥന”  (#prayer) എന്ന ഹാഷ്ടാഗോടൂകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ സഭാജീവിതത്തിൽ പ്രാർത്ഥനയ്ക്കുള്ള പ്രാധാന്യം അടിവരയിട്ടുകാട്ടുന്ന ഈ ഉദ്ബോധനമുള്ളത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“സഭയുടെ സത്താപരമായ കർത്തവ്യം ഇതാണ്: പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും ചെയ്യുക. വിശ്വാസ വിളക്ക് #പ്രാർത്ഥനയാകുന്ന എണ്ണയോടുകൂടി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുക.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Questo è un compito essenziale della Chiesa: pregare ed educare a pregare. Trasmettere di generazione in generazione la lampada della fede con l’olio della #preghiera.

EN: This is the Church’s essential task: to pray and to teach people to pray. To transmit the lamp of faith and the oil of #prayer from generation to generation.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2024, 13:30