പാപ്പാ: സമാധാനം സ്ത്രീകളിൽ നിന്നാണ് പിറക്കുന്നത്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"സ്ത്രീകൾ ലോകത്തെ കൂടുതൽ മനോഹരമായ ഒരു ഇടമാക്കുന്നു; അവർ അതിനെ സംരക്ഷിക്കുകയും സജ്ജീവമായി നിലനിർത്തുകയും ചെയ്യുന്നു. അവർ നവീകരണത്തിന്റെ വരദാനവും, ഉൾചേർക്കലിന്റെ ആലിംഗനവും, നമ്മുടെ ജീവിതം ദാനമായി മാറ്റാനുള്ള ധൈര്യവും പകരുന്നു. സമാധാനം സ്ത്രീകളിൽ നിന്നാണ് പിറക്കുന്നത്; അമ്മമാരുടെ ആർദ്രതയിൽ നിന്നാണ് അത് ആരംഭിക്കുന്നതും വീണ്ടും തെളിയുന്നതും."
മാർച്ച് എട്ടാം തിയതി അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഇറ്റാലിയന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ #Women എന്ന രണ്ട് ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ X അക്കൗണ്ട് സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: