പാപ്പാ: ദൈവം നിന്നെക്കുറിച്ച് ലജ്ജിക്കുന്നില്ല
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“കുമ്പസാരിക്കാൻ പോകാനുള്ള നാണം മറികടക്കാൻ കഴിയാത്ത ചിലരുണ്ട്. നിനക്ക് ലജ്ജ തോന്നുന്നുവെങ്കിൽ അതിനർത്ഥം നീ ചെയ്ത കാര്യങ്ങൾ നീ അംഗീകരിക്കുന്നില്ല എന്നാണ്. ഇത് ഒരു നല്ല ലക്ഷണമാണ്, പക്ഷേ ലജ്ജയുടെ തടവുകാരനായി തുടരരുത്, കാരണം ദൈവം നിന്നെക്കുറിച്ച് ലജ്ജിക്കുന്നില്ല. അവൻ നിന്നെ എല്ലായിപ്പോഴും സ്നേഹിക്കുന്നു.”
മാർച്ച് പതിനഞ്ചാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, അറബി എന്ന ഭാഷകളില്‍ #Lent എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: