പാപ്പാ: ദൈവം ഒരിക്കലും നമ്മിൽ നിന്ന് അകലം പാലിക്കുന്നില്ല
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“കർത്താവ് ഒരിക്കലും വിരൽ ചൂണ്ടുന്നില്ല; മറിച്ച് കുരിശിൽ കാണിക്കുന്നതുപോലെ കൈകൾ വിരിച്ചു പിടിക്കുന്നു. അവിടുന്ന് ഒരിക്കലും വാതിൽ അടയ്ക്കുന്നില്ല, നമ്മെ അകത്തേക്ക് ക്ഷണിക്കുന്നു; അവിടുന്ന് ഒരിക്കലും അകലം പാലിക്കുന്നില്ല, പക്ഷേ നമ്മെ സ്വാഗതം ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളെ സ്വതന്ത്രമാക്കുകയും ഒരിക്കലും മങ്ങാത്ത ആനന്ദം നിറയ്ക്കുകയും ചെയ്യുന്ന അവിടുത്തെ സ്നേഹ സന്ദേശം നമുക്ക് പ്രചരിപ്പിക്കാം.”
മാർച്ച് ഇരുപത്തി രണ്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: