തിരയുക

പാപ്പാ ഊർബ്ബി എത്ത് ഓർബ്ബി ആശിർവ്വാദം നൽകുന്നു (ഫയൽ ചിത്രം). പാപ്പാ ഊർബ്ബി എത്ത് ഓർബ്ബി ആശിർവ്വാദം നൽകുന്നു (ഫയൽ ചിത്രം).  (VATICAN MEDIA Divisione Foto)

വിശുദ്ധവാരവും ഉയിർപ്പു ഞായറും ഉൾപ്പെടെ ഫ്രാൻസിസ് പാപ്പയുടെ കാര്യപരിപാടികൾ വത്തിക്കാൻ പ്രഖ്യാപിച്ചു

വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കുന്ന ഓശാന ഞായർ ദിവ്യബലി, പെസഹാ വ്യാഴാഴ്ചയിലെ തൈല പരികർമ്മ പൂജ, ദുഃഖവെള്ളിയാഴ്ചയിൽ കർത്താവിന്റെ പീഡാസഹന അനുസ്മരണം, കൊളോസിയത്തിലെ കുരിശിന്റെ വഴി എന്നിവയാണ് പാപ്പാ നയിക്കുന്ന പ്രധാന വിശുദ്ധവാര തിരുകർമ്മങ്ങൾ. കൂടാതെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ഈസ്റ്റർ ജാഗരണവും, ഉയിർപ്പു ഞായർ ദിവ്യബലിക്കും പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കും. അന്ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മധ്യേയുള്ള ബാൽക്കണിയിൽ നിന്ന് ഊർബി എത്ത് ഓർബി ആശീർവ്വാദം നൽകും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ത്രിദൂവും തിരുകർമ്മങ്ങൾ

മാർച്ച് 24 ആം തിയതി, ഞായർ

രാവിലെ റോമിലെ സമയം പത്ത് മണിക്ക്, ഓശാന ഞായറിലെ  തിരുകർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നിന്ന് ബസിലിക്കയിലേക്ക്  ഈശോയുടെ  ജെറുസലേം പ്രവേശനത്തെ അനുസ്മരിച്ച് കൊണ്ടുള്ള പ്രദക്ഷണം. അതിനെ തുടർന്ന് ദിവ്യബലി.

മാർച്ച് 28, പെസഹാവ്യാഴം 

വിശുദ്ധ പത്രോസിന്റെ  ബസിലിക്കയിൽ പ്രാദേശിക സമയം രാവിലെ 9.30ന് പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്ന തൈല പരികർമ്മ ദിവ്യബലി ആരംഭിക്കും.

മാർച്ച് 29 ദു:ഖവെള്ളി

പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കാ ദേവാലയത്തിൽ കർത്താവിന്റെ പീഡാസഹനാനുസ്മരണം. അന്ന് രാത്രി 9.15ന് കൊളോസിയത്തിൽ എല്ലാ വർഷത്തെയും പോലെ പാപ്പാ നയിക്കുന്ന കുരിശിന്റെ വഴി.

മാർച്ച് 30- ഈസ്റ്റർ ജാഗരണം

വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വൈകുന്നേരം 7.30ന് ഈസ്റ്റർ ജാഗരണം ആരംഭിക്കും.

മാർച്ച് 31, ഉയിർപ്പു ഞായർ

രാവിലെ 10.00 മണിക്ക് വിരുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഉയിർപ്പ് ഞായർ ദിവ്യബലിയും അതിനെ തുടർന്ന്  പന്ത്രണ്ട് മണിക്ക് നഗരത്തിനും ലോകത്തിനും എന്നർത്ഥമുള്ള ഊർബ്ബി എത്ത് ഓർബ്ബി ആശിർവ്വാദവും പാപ്പാ നൽകും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2024, 16:05