തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ   (ANSA)

റോമൻ വികാരിയാത്തിന്റെ ആലോചനാസമിതി അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി

റോം രൂപതയിലെ പാപ്പായുടെ വികാരിയായിരുന്ന കർദിനാൾ ആന്ജെലോ ദേ ദൊണാത്തിസ് ഏപ്രിൽ മാസം ആറാം തീയതി വത്തിക്കാന്റെ പരമോന്നത ന്യായാധിപനായി നിയമിക്കപെട്ടതിനു ശേഷം, ഏപ്രിൽ മാസം എട്ടാം തീയതിറോമൻ വികാരിയാത്തിന്റെ ആലോചനാസമിതി അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

റോം രൂപതയിലെ പാപ്പായുടെ വികാരിയായിരുന്ന കർദിനാൾ ആന്ജെലോ ദേ ദൊണാത്തിസ് ഏപ്രിൽ മാസം ആറാം തീയതി വത്തിക്കാന്റെ പരമോന്നത ന്യായാധിപനായി നിയമിക്കപെട്ടതിനു ശേഷം, ഏപ്രിൽ മാസം എട്ടാം തീയതി റോമൻ വികാരിയാത്തിന്റെ ആലോചനാസമിതി അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി.  തദവസരത്തിൽ പുതിയ വികാരിയെ കണ്ടെത്തുവാനുള്ള ആലോചനകളിലാണ് താനെന്ന് ഫ്രാൻസിസ് പാപ്പാ  അറിയിച്ചു.

വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമെന്ന നിലയിൽ പുതിയ വികാരിയെ കണ്ടെത്തുവാൻ ഇനിയും കാലതാമസമെടുക്കുമെന്നും പാപ്പാ പറഞ്ഞു. ഇപ്പോൾ വികാരിയുടെ അഭാവത്തിൽ രൂപതയുടെ ഭരണ ചുമതലകൾ വഹിക്കുന്നത് സഹാധിപതിയായ മോൺസിഞ്ഞോർ ബാൽദസാരേ റീനയാണ്. 

2023 ജനുവരി ആറാം തീയതി പ്രസിദ്ധീകരിച്ച റോമൻ  വികാരിയാത്തിന്റെ ഭരണസംവിധാനങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലാണ്,  കർദിനാൾ വികാരിയുടെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നതിനു സഹ അധികാരിയെ ചുമതലപ്പെടുത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2024, 12:22