തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ   (Vatican Media)

ഹമാസ് തടവിലുള്ള ഇസ്രയേലികളുടെ ബന്ധുക്കളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി

ഒക്‌ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ പൗരന്മാരുടെ ബന്ധുക്കളെ ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം എട്ടാം തീയതി വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി, സാൽവത്തോറെ ചേർനൂത്സിയോ

ഒക്‌ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് ശേഷം   തട്ടിക്കൊണ്ടുപോയ ഇസ്രായേൽ പൗരന്മാരുടെ ബന്ധുക്കളെ ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം എട്ടാം തീയതി വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ബന്ധുക്കൾ ഫ്രാൻസിസ് പാപ്പായോട് തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു. ഇറ്റലിയിലെ വിവിധ മത, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാരുമായും ഇവർ വരും ദിവസങ്ങളിൽ കൂടിക്കാഴ്ച്ചകൾ നടത്തും.

ഒക്ടോബർ ഏഴാം തീയതി നടത്തിയ ഭീകരാക്രമണത്തിൽ ഏകദേശം 1100 ഓളം ആളുകൾ കൊല്ലപ്പെടുകയും, 240 ലധികം ആളുകളെ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിരവധി സ്ത്രീകളും, കുട്ടികളും, പ്രായമായവരും ഉൾപ്പെടുന്നു. ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയിൽ ബന്ധുക്കൾ തങ്ങളുടെ ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ  ചിത്രങ്ങൾ കൈകളിലേന്തിയതും ഏറെ ഹൃദയഭേദകമായിരുന്നു.  മുൻപും ഫ്രാൻസിസ് പാപ്പാ ഇസ്രായേൽ, പലസ്തീൻ ബന്ദികളുടെ കുടുംബക്കാരുമായി കൂടിക്കാഴ്ച്ചകൾ നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ബന്ദികളുടെ മോചനം, വെടിനിർത്തൽ, സംഘർഷപരിഹാരത്തിന് അടിയന്തിരവും ആവശ്യമായതുമായ വ്യവസ്ഥകൾ തുടങ്ങിയവയ്‌ക്കായി നിരവധി തവണ ഫ്രാൻസിസ് പാപ്പാ പരസ്യമായി അപേക്ഷകൾ നടത്തിയിട്ടുണ്ട്. ബന്ധുക്കളുടെ കൂട്ടത്തിൽ, നാലു വയസും, ഒൻപതു  മാസവും മാത്രമുള്ള കുട്ടികളോടൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് എന്ന യുവതിയുടെ അമ്മായിയും ഉൾപ്പെടുന്നു. എട്ടു പേരായിരുന്നു ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തിയത്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2024, 12:28