മരണം അവസാനമല്ല, പുതിയൊരു തുടക്കമാണ്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടെ തിന്മയുടെ ശക്തി ഇല്ലാതായെന്നും, മരണം പുതിയൊരു ജീവിതത്തിലേക്കുള്ള തുടർച്ചയായി മാറുന്നുവെന്നും ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്സ്-ട്വിറ്ററിൽ ഏപ്രിൽ 10-ആം തീയതി കുറിച്ച സന്ദേശത്തിലൂടെയാണ്, ക്രിസ്തുവിന്റെ മരണ-ഉത്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യജീവിതത്തിന്റെയും മരണത്തിന്റെയും പ്രത്യേകതകളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
"യേശുവിന്റെ പുനരുത്ഥാനത്തോടെ തിന്മയ്ക്ക് ഇനിമേൽ ശക്തിയില്ല. പരാജയം പുനഃരാരംഭിക്കുന്നതിൽനിന്ന് തടയാൻ കഴിയരുത്. മരണം പുതിയൊരു ജീവിതത്തിലേക്കുള്ള തുടക്കത്തിലേക്കുള്ള വഴിയായി മാറുന്നു" എന്നായിരുന്നു പാപ്പാ എക്‌സിൽ കുറിച്ചിട്ടത്. #പൊതുകൂടിക്കാഴ്ച എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു (#GeneralAudience) പാപ്പാ ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മരണത്തെക്കുറിച്ചുള്ള ചിന്ത പങ്കുവച്ചത്.
അന്നേദിവസം വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചസമ്മേളനത്തിലും യേശുവിന്റെ ജീവിത, മരണ, ഉത്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യജീവിതത്തിന് കൈവന്ന വളർച്ചയെക്കുറിച്ച് പാപ്പാ സംസാരിച്ചിരുന്നു.
EN: With the Resurrection of Jesus, evil has lost its power and our failures cannot prevent us from starting anew. Death has become a gateway to the beginning of new life. #GeneralAudience
IT: Con la risurrezione di Gesù, il male non ha più potere, il fallimento non può impedirci di ricominciare e la morte diventa passaggio per l’inizio di una vita nuova. #UdienzaGenerale
5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: