തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (ANSA)

ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് യുദ്ധത്തെ പ്രോത്സാഹിപ്പിക്കാനാകില്ല: ഫ്രാൻസിസ് പാപ്പാ

സമാധാനവും യുദ്ധവുമായി ബന്ധപ്പെട്ട് ഏപ്രിൽ 18-ന് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വീറ്റ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവം സമാധാനമാണെന്നും, അവനിൽ വിശ്വസിക്കുന്നവർക്ക് യുദ്ധത്തെ നിരാകരിക്കാതിരിക്കാൻ കഴിയില്ലെന്നും ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്സ്-ട്വിറ്ററിൽ ഏപ്രിൽ പതിനെട്ടിന് കുറിച്ച സന്ദേശത്തിലൂടെയാണ് സമാധാനം ഇല്ലാതാക്കുന്ന യുദ്ധത്തിനെതിരെ പാപ്പാ ശബ്ദമുയർത്തിയത്. യുദ്ധം എപ്പോഴും ഒരു പരാജയം മാത്രമാണെന്നും, അത് മനുഷ്യരിലെ പ്രത്യാശയെ ഇല്ലാതാക്കിക്കളയുന്നെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

"ദൈവം സമാധാനമാണ്, അവൻ സമാധാനം ആഗ്രഹിക്കുന്നു. സംഘർഷങ്ങളെ വഷളാക്കുന്ന യുദ്ധങ്ങളെ, ദൈവത്തിൽ വിശ്വസിക്കുന്നവർ നിരാകരിക്കണം. യുദ്ധം എപ്പോഴും ഒരു പരാജയം മാത്രമാണ്. ലക്ഷ്യമില്ലാത്ത ഒരു വഴിയാണത്. അത് ഒരു ചക്രവാളങ്ങളും തുറക്കുന്നില്ലെന്ന് മാത്രമല്ല, പ്രതീക്ഷകളെ ഇല്ലാതാക്കുകയും ചെയ്യുന്നു" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. #സമാധാനം (#Peace) എന്ന ഹാഷ്ടാഗോയോടെയായിരുന്നു പപ്പയുടെ സന്ദേശം.

EN: God is peace and He desires #Peace. Those who believe in Him should reject war, which only worsens conflicts. War is always and only a defeat. It is a road leading nowhere; it opens no horizons but extinguishes all hope.

IT: Dio è pace e vuole la #pace. Chi crede in Lui non può che ripudiare la guerra, la quale non risolve, ma aumenta i conflitti. La guerra è sempre e solo una sconfitta: è una via senza meta; non apre prospettive, ma estingue la speranza.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 April 2024, 15:10