തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (VATICAN MEDIA Divisione Foto)

യേശുവിന്റെ മുറിപ്പാടുകൾ ഒരു ഓർമപ്പെടുത്തലാണ്: ഫ്രാൻസിസ് പാപ്പാ

യേശുവിന്റെ ഉത്ഥാനത്തിലൂടെ കൈവന്ന കാരുണ്യം അവന്റെ മുറിവുകളിലൂടെയാണ് നമ്മിലേക്ക് ഒഴുകുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഏപ്രിൽ മാസം ഒൻപതാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ x ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

യേശുവിന്റെ ഉത്ഥാനം നമുക്ക് ഏറെ സന്തോഷം പ്രദാനം ചെയ്യുന്നുവെങ്കിലും, അവന്റെ തിരുശരീരത്തിൽ ഏറ്റ മുറിപ്പാടുകൾ നമുക്ക് രക്ഷ നേടിത്തരുവാൻ അവൻ സഹിച്ച വേദനയെ ഓർമ്മപ്പെടുത്തുന്നതാണെന്ന് അടിവരയിട്ടുകൊണ്ട് ഏപ്രിൽ മാസം ഒൻപതാം തീയതി, ചൊവ്വാഴ്ച്ച  ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ x ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

ഉയിർത്തെഴുന്നേറ്റ യേശുവിൻ്റെ മുറിവുകൾ നമ്മുടെ സ്നേഹത്തിനും, രക്ഷയ്ക്കും വേണ്ടി അവൻ സഹിച്ച കഷ്ടപ്പാടുകളെ ഓർമ്മിപ്പിക്കുന്നു, എന്നാൽ അവ ഉത്ഥാന  വിജയത്തിൻ്റെ അടയാളങ്ങൾ കൂടിയാണ്. ഉയിർത്തെഴുന്നേറ്റ, ക്രൂശിക്കപ്പെട്ടവൻ്റെ കരുണ നമ്മിലേക്ക് ഒഴുകുന്നത് അവൻ്റെ മുറിവുകളിലൂടെ മാത്രമാണ്.

IT: Le piaghe di Gesù risorto ci ricordano il dolore sofferto per nostro amore e per la nostra salvezza; ma sono anche un segno della vittoria pasquale: è proprio attraverso le piaghe che la misericordia del Crocifisso Risorto scorre verso di noi.

EN: The wounds of the Risen Jesus remind us of the suffering He endured for our love and salvation, but they are also signs of the Easter victory. It is precisely through His wounds that the mercy of the Risen Crucified flows to us.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2024, 10:52