തിരയുക

ഇടവക സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ ഇടവക സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ   (Vatican Media)

സമാധാനവും സംഭാഷണവുമാണ് ആവശ്യം: ഫ്രാൻസിസ് പാപ്പാ

ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അപലപിച്ചുകൊണ്ടും, സമാധാനത്തിനു വേണ്ടി അഭ്യർത്ഥിച്ചുകൊണ്ടും ഏപ്രിൽ മാസം പതിനാലാം തീയതി, ഞായറാഴ്ച്ച, സമൂഹമാധ്യമമായ x ൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം പങ്കുവച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അപലപിച്ചുകൊണ്ടും, സമാധാനത്തിനു വേണ്ടി അഭ്യർത്ഥിച്ചുകൊണ്ടും ഏപ്രിൽ മാസം പതിനാലാം തീയതി, ഞായറാഴ്ച്ച, സമൂഹമാധ്യമമായ x ൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം പങ്കുവച്ചു. 

സന്ദേശത്തിൽ മധ്യപൂർവേഷ്യയിൽ സംജാതമായിരിക്കുന്ന ആശങ്കാജനകമായ സാഹചര്യങ്ങൾ എത്രയും വേഗം പരിഹരിക്കുവാൻ പാപ്പാ അഭ്യർത്ഥിച്ചു. ഇസ്രയേലികളെയും, പലസ്തീനികളെയും രണ്ട് രാജ്യങ്ങളായി നിർത്തിക്കൊണ്ട്, സാധാരണജനങ്ങൾക്ക് സുരക്ഷിതമായ ഒരു ജീവിതം നയിക്കുവാനുള്ള അവകാശം നൽകണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ബന്ദികളാക്കപ്പെട്ടവരെ എത്രയും വേഗം മോചിപ്പിക്കുന്നതിനും, ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനും എല്ലാവരും മുൻകൈയെടുക്കണമെന്നും പാപ്പാ പറഞ്ഞു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

യുദ്ധവും, ആക്രമണങ്ങളും, അതിക്രമങ്ങളും നമുക്ക് മതിയാക്കാം. നമുക്ക് ആവശ്യമായത് സമാധാനവും, സംഭാഷണവും മാത്രം. # സമാധാനത്തിനായി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം.

ഇറ്റാലിയൻ: Basta con la guerra, basta con gli attacchi, basta con la violenza! Sì al dialogo e sì alla pace! #PreghiamoInsiemeper la pace.

ഇംഗ്ലീഷ്: No more war, no more attacks, no more violence! Yes to dialogue and yes to peace! Let us #PrayTogether for peace.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2024, 11:28