സുവിശേഷസന്തോഷം ജീവിതത്തിൽ ചലനാത്മകത സൃഷ്ടിക്കുന്നു: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ക്രൈസ്തവജീവിതത്തിൽ കർത്താവുമായുള്ള കണ്ടുമുട്ടലിനു നമ്മുടെ അഹത്തിൽ നിന്നും പുറത്തു കടന്നുകൊണ്ട്, അവനിലേക്ക് നടന്നടുക്കുവാൻ സുവിശേഷത്തിന്റെ ആനന്ദം നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ മാസം ഇരുപത്തിയൊമ്പതാം തീയതി സമൂഹമാധ്യമമായ xൽ ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ഹ്രസ്വസന്ദേശത്തിലാണ് ഇക്കാര്യം അടിവരയിട്ടത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"സുവിശേഷത്തിന്റെ ആനന്ദം ജീവിതത്തിൽ ഉൾക്കൊള്ളുമ്പോൾ, അത് നമ്മുടെ ഉള്ളിലെ ശിഷ്യത്വഭാവത്തെ ഉണർത്തുന്നു. കർത്താവിനെ കണ്ടുമുട്ടുന്നതിനും, ജീവിതത്തിൻ്റെ പൂർണ്ണത അനുഭവിക്കുന്നതിനുള്ള പാതയിലേക്ക് ചരിക്കുവാൻ നമ്മെ സജ്ജമാക്കുന്നതിനും, നമ്മുടെ അഹത്തിൽ നിന്നും പുറത്തുകടക്കുവാനുള്ള പ്രചോദനവും അത് നമുക്ക് പ്രദാനം ചെയ്യുന്നു."
IT: La gioia del Vangelo, quando la accogliamo davvero, innesca in noi il movimento della sequela, provocando un vero e proprio esodo da noi stessi e mettendoci in cammino verso l’incontro con il Signore e verso la pienezza della vita.
EN: The joy of the Gospel, when truly embraced, triggers in us the movement of discipleship. It provokes a real exodus from ourselves and sets us on a path to encounter the Lord and experience the fullness of life.
5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: