പാപ്പാ : വിനോദത്തിൽ ആത്മീയതയുടെ നിമിഷങ്ങൾ കൂടി സജീവമായി നിലനിർത്തുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
ദാമ എന്ന വിനോദത്തിന്റെ രണ്ടു പ്രധാന സ്വഭാവത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് പാപ്പാ അവരോടു സംസാരിച്ചത്. അത് എല്ലാവർക്കും പ്രാപ്യവും മനസ്സിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന ഒരു വിനോദമാണ്. ബുദ്ധിയും, കഴിവും ശ്രദ്ധയും ആവശ്യമായ ഈ വിനോദത്തിന് വലിയ സംവിധാനങ്ങൾ ആവശ്യവുമില്ല. എവിടെയും രണ്ടു പേർക്ക് ഒന്നിച്ചിരിക്കാനും വിനോദിക്കാനുമുള്ള അവസരം നൽകുന്ന ഒന്നാണത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ പല ഭാഗത്തും ഈ വിനോദം കണ്ടെത്താൻ കഴിയും. നമ്മുടെ തീരങ്ങളിലെത്തുന്ന പല കുടിയേറ്റക്കാരുടെയും ബുദ്ധിമുകൾക്കിടയ്ക്കുള്ള ഒരു ഒഴിവു സമയവിനോദം കൂടിയാണ് ദാമ എന്ന് സൂചിപ്പിച്ച പാപ്പാ അതിന്റെ ലാളിത്യവും പങ്കിടാനുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കുകയും പുത്തൻ മാധ്യമങ്ങളുടെ ചൂഷണസാധ്യതകളിലേക്കും വിരൽ ചൂണ്ടി കാണിക്കുകയും ചെയ്തു.
സന്തോഷത്തോടെ അവരെ കാണാൻ കഴിയുന്നതിലും പരസ്പരം അറിയാനും കായികമായി വെല്ലുവിളിക്കുന്നതിലുമുള്ള നന്മ എടുത്തു പറയുകയും ചെയ്ത ഫ്രാൻസിസ് പാപ്പാ സ്വാർത്ഥതയും ഒറ്റപ്പെടുത്തലും അടയാളപ്പെടുത്തിയ ഇന്നത്തെ ലോകത്ത് ഈ വിനോദം ശുദ്ധവായുവും കുളിരും പകരുന്നു. അവർക്ക് എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് അവരുടെ പ്രവർത്തനങ്ങളിൽ ആത്മീയതയുടെ നിമിഷങ്ങളെക്കൂടി സജ്ജീവമായി നിലനിർത്താൻ അഭ്യർത്ഥിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: