തിരയുക

കുരിശിലൂടെ യേശുവിലേക്ക് കുരിശിലൂടെ യേശുവിലേക്ക് 

യേശു, കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്വന്തം പ്രതീക്ഷകളും രഹസ്യങ്ങളും യേശുവിനോടോതുകയെന്ന് പാപ്പാ.

തിങ്കളാഴ്ച  (15/04/24) “പ്രാർത്ഥന” #Prayer) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“യേശു തിന്മയെ ജയിച്ചു, കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി. അവനെ സ്തുതിക്കാനും വാഴ്ത്താനും അനുദിനം നിങ്ങളുടെ കരങ്ങൾ അവനിലേക്ക് ഉയർത്തുക; നിൻറെ ഹൃദയത്തിലെ പ്രതീക്ഷകൾ അവനോടോതുക, നിൻറെ രഹസ്യങ്ങൾ അവനുമായി പങ്കുവയ്ക്കുക. സജീവവും സമൂർത്തവും ഹൃദയംഗമവുമായ #പ്രാർത്ഥന ദൈവം ഇഷ്ടപ്പെടുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Gesù ha vinto il male, ha fatto della croce il ponte verso la risurrezione. Alza ogni giorno le mani a Lui per lodarlo e benedirlo; gridagli le speranze del tuo cuore, confidagli i segreti. Dio ama questa #preghiera viva, concreta, fatta col cuore.

EN: Jesus has triumphed over evil. He turned His cross into the bridge to the resurrection. Raise your hands to Him daily to praise and bless Him. Tell Him the hopes of your heart and share with Him your deepest secrets. God loves this kind of living, concrete, and heartfelt #Prayer.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2024, 10:11