തിരയുക

ഫ്രാൻസീസ് പാപ്പാ, പൈതൃകനഗരങ്ങളുടെ സ്പെയിനിലെ നഗരാധിപന്മാരടങ്ങിയ 15 പേരുടെ സംഘത്തെ ശനിയാഴ്‌ച (13/04/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ. ഫ്രാൻസീസ് പാപ്പാ, പൈതൃകനഗരങ്ങളുടെ സ്പെയിനിലെ നഗരാധിപന്മാരടങ്ങിയ 15 പേരുടെ സംഘത്തെ ശനിയാഴ്‌ച (13/04/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ.  (ANSA)

പൈതൃകത്തോടുള്ള താൽപ്പര്യം കലാസാസ്കാരിക മേഖലകളിൽ ഒതുക്കരുത്, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, വിദ്യഭ്യാസ സാസ്കാരിക സംഘടനയുടെ കീഴിലുള്ള നരകുലത്തിൻറെ പൈതൃകനഗരങ്ങളുടെ സ്പെയിനിലെ നഗരാധിപന്മാരടങ്ങിയ 15 പേരുടെ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു. സമ്പന്നമായ പൈതൃകത്തിൻറെ കാവല്ക്കാരായിരിക്കുകയെന്നത് വലിയൊരു ഉത്തരവാദിത്വവും ഒപ്പം മനോഹരമായ ഒരു വിളിയും ആണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇരുളും വെളിച്ചവും ഇഴചേരുന്ന ചരിത്രപരമായ അവസ്ഥകൾ നമ്മോടു പറയുന്നത് ഒരു പ്രദർശനശാലയിൽ പ്രതിഷ്ഠിക്കപ്പെടേണ്ടവയെന്നതിനെക്കാളൊക്കെ ഉപരിയായി നമുക്കു പാഠമായിത്തീരേണ്ട യഥാർത്ഥ മനുഷ്യരെക്കുറിച്ചും യഥാർത്ഥ വികാരങ്ങളെക്കുറിച്ചുമാണെന്ന്  മാർപ്പാപ്പാ.

ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ സാസ്കാരിക സംഘടനയുടെ കീഴിലുള്ള നരകുലത്തിൻറെ പൈതൃകനഗരങ്ങളുടെ സ്പെയിനിലെ നഗരാധിപന്മാരടങ്ങിയ 15 പേരുടെ സംഘത്തെ ശനിയാഴ്‌ച (13/04/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

സമ്പന്നമായ പൈതൃകത്തിൻറെ കാവല്ക്കാരായിരിക്കുകയെന്നത് വലിയൊരു ഉത്തരവാദിത്വവും ഒപ്പം മനോഹരമായ ഒരു വിളിയും ആണെന്ന് പാപ്പാ പ്രസ്താവിച്ചു. പൈതൃകത്തോടുള്ള നമ്മുടെ താൽപ്പര്യം കലാ-സാംസ്കാരിക മേഖലകളിൽ മാത്രം പരിമിതപ്പെടുത്താൻ നമുക്കാകില്ലെന്നും ഈ പൈതൃകം സ്വീകരിക്കുന്നവരുടെയും അത് നമുക്ക് കൈമാറിയവരുടെയും സമഗ്രതയെ സ്വാഗതം ചെയ്യുന്ന വിശാലമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണംമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വിഭിന്നങ്ങളായ സ്മാരകങ്ങളെക്കുറിച്ചുള്ള മനനം അവയുടെ സൃഷ്ടി സാധ്യമാക്കിയ വിവേകത്തെയും ശക്തിയെയും കുറിച്ച് ചിന്തിക്കാൻ സ്ഥലവാസികളെയും സന്ദർശകരെയും പ്രേരിപ്പിക്കുമെന്ന് പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2024, 17:48