യുദ്ധവേദികളിൽ സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെക്കുറിച്ച് നാം ഒരിക്കലും സംശയിക്കരുതെന്ന് മാർപ്പാപ്പാ.
ഉയിർപ്പുതിരുന്നാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച, അനുവർഷം, സാർവ്വത്രികസഭയിൽ ദൈവിക കരുണയുടെ ഞായർ ആചരിക്കുന്നതിനാൽ ശനിയാഴ്‌ച (06/04/24) “ദൈവികകരുണ” (#DivineMercy), സമാധാനം (#Peace) എന്നീ ഹാഷ്ടാഗുകളോടൂകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ദൈവത്തിൽ ജീവിതം സമർപ്പിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഇപ്രകാരം ഓർമ്മിപ്പിച്ചിരിക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“നാളെ നമ്മൾ ദൈവികകരുണയുടെ ഞായർ (#DivineMercy) ആഘോഷിക്കുന്നു. ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം ഒരിക്കലും സംശയിക്കരുത്, നമുക്ക് നമ്മുടെ ജീവിതത്തെയും ലോകത്തെയും സ്ഥൈര്യത്തോടും വിശ്വസ്തതയോടുംകൂടി കർത്താവിന് ഭരമേൽപ്പിക്കാം. വിശിഷ്യ, യുദ്ധത്താൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങൾക്ക് ന്യായമായ #സമാധാനം ലഭിക്കുന്നതിനായി അവിടത്തോട് പ്രാർത്ഥിക്കാം.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Domani celebriamo la Domenica della #DivinaMisericordia. Non dubitiamo mai dell'amore di Dio, ma affidiamo con costanza e fiducia la nostra vita e il mondo al Signore, chiedendogli in particolare una #pace giusta per le nazioni martoriate dalla guerra.
EN: Tomorrow is #DivineMercy Sunday. May we never doubt God’s love for us, but rather entrust our lives and the world to the Lord with trust and perseverance. Let us ask Him for a just #Peace for those nations that are martyred by war.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: