നിദ്രവിട്ടുണരുക, നിസ്സംഗതയിൽ നിന്നു പുറത്തു കടക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭയിലും ലോകത്തിലുമുള്ള നമ്മുടെ വിളി കണ്ടെത്തുകയും പ്രത്യാശയുടെ തീർത്ഥാടകരും സമാധാനത്തിൻറെ ശില്പികളും ആയിത്തീരുകയും ചെയ്യുകയെന്ന നമ്മുടെ ദൗത്യത്തെക്കുറിച്ച് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ശനിയാഴ്ച (20/04/24) “വിളി” (#Vocation) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ (X-എക്സ്) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:
“നമുക്ക് ഉറക്കത്തിൽ നിന്ന് ഉണരാം, നിസ്സംഗതയിൽ നിന്ന് പുറത്തുകടക്കാം, ചിലപ്പോഴൊക്കെ നാം സ്വയം പൂട്ടിയിടുന്ന തടവറയുടെ അഴികൾ തുറക്കാം, അങ്ങനെ നമുക്ക് ഓരോരുത്തർക്കും സഭയിലും ലോകത്തിലുമുള്ള നമ്മുടെ #വിളി കണ്ടെത്താനും പ്രത്യാശയുടെ തീർത്ഥാടകരും സമാധാനത്തിൻറെ ശിലിപ്കളുമാകാനും കഴിയട്ടെ! ”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Svegliamoci dal sonno, usciamo dall’indifferenza, apriamo le sbarre della prigione in cui a volte ci siamo rinchiusi, perché ciascuno di noi possa scoprire la propria #vocazione nella Chiesa e nel mondo e diventare pellegrino di speranza e artefice di pace!
EN: Let us awake, set aside our indifference, and open the bars of the prisons in which we have sometimes shut ourselves. May each of us discover our #Vocation in the Church and in the world, becoming pilgrims of hope and artisans of peace!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: